കര്‍ഷകരെ ആദരിക്കുന്നു
കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ നേതൃത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. മികച്ച വനിതാ കര്‍ഷക, എസ്.സി, എസ്..ടി കര്‍ഷകന്‍, യുവകര്‍ഷകന്‍, മികച്ച സംഘകൃഷി, മത്സ്യ കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. താല്‍പ്പര്യമുള്ള കര്‍ഷകര്‍ എട്ടിന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ്് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
കരവാരം: കരവാരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ ഓഗസ്റ്റ് മാസം 5ന് മുമ്പ് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു
പളളിക്കല്‍: പള്ളിക്കല്‍ കൃഷി ഭവനില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. (നെല്‍കൃഷി, സമ്മിശ്രവിള കര്‍ഷകന്‍, എസ്.സി കര്‍ഷകര്‍, വനിത കര്‍ഷക, ക്ഷീരക കര്‍ഷകന്‍) കൂടാതെ കര്‍ഷകരുടെ മക്കളില്‍ (റബര്‍ കര്‍ഷകര്‍ ഒഴികെ) ഈ വര്‍ഷം മികച്ച വിജയം നേടിയ (എസ്.എസ.്എല്‍.സി, പ്ലസ് ടു) വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും നല്‍കുന്നു. ക്ഷീരകര്‍ഷകര്‍ ഒഴികെയുളള വിഭാഗങ്ങള്‍ക്കുളള അപേക്ഷകള്‍ നാമനിര്‍ദ്ദേശങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷകള്‍ എന്നിവ കൃഷിഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ഈമാസം ഏഴിന് വൈകിട്ട് 4.30. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
തിരുവനന്തപുരം: മണമ്പൂര്‍ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് വിവിധ മേഖലകളിലെ കര്‍ഷകരെ ആദരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മണമ്പൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ താമസമുള്ള നെല്‍ കര്‍ഷകര്‍, കേരകര്‍ഷകര്‍, പച്ചക്കറികൃഷി നടത്തുന്നവര്‍, സമ്മിശ്രകൃഷി കര്‍ഷകര്‍, യുവകര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷകള്‍ ഈമാസം അഞ്ചിനു മുന്‍പായി മണമ്പൂര്‍ കൃഷിഭവനിലോ മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലോ നല്‍കണമെന്നു കൃഷി ഓഫിസര്‍ അറിയിച്ചു.
കാഞ്ഞിരംകുളം: കാഞ്ഞിരംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ അഞ്ചി മുന്‍പ് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0471-2262722.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."