'തീക്കളിയില്ല'; കുരുന്നുകളുടെ സന്ദര്‍ശനത്തില്‍ മനം നിറഞ്ഞ് മുക്കം അഗ്നിരക്ഷാ നിലയം
ഓമശ്ശേരി: അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും നടുവിലേക്കുള്ള ഓരോ നിമിഷത്തെയും കാതോര്‍ത്തിരിക്കുന്ന അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാര്‍ക്ക് മനം നിറയെ ആഹ്ലാദം നല്‍കി കുരുന്നുകളുടെ സന്ദര്‍ശനം.
ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്‌കൂളിലെ കെ. ജി വിദ്യാര്‍ഥികളാണ് മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. സൈറണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്ന ഫയര്‍ എഞ്ചിന്‍ അടുത്ത് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അടക്കാനാവാത്ത കൗതുകം. ചിലര്‍ക്ക് കാക്കി വേഷം കണ്ട് പരിഭ്രമം.
തങ്ങളെ കാണാനെത്തിയ കുരുന്നുകളെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വിജയന്‍ നടുതൊടികയില്‍ മധുരപലഹാരം നല്‍കി സ്വീകരിച്ചു. കുഞ്ഞു മനസ്സുകളുടെ കൗതുകം കലര്‍ന്ന ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കാന്‍ ലീഡിങ് ഫയര്‍മാന്‍ പി.കെ ബാബു, ഫയര്‍മാന്മാരായ സമീറുള്ള, നന്ദകുമാര്‍, ഫാസില്‍ എന്നിവരും ഉത്സാഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുല്‍ഫിക്കര്‍ അമ്പലക്കണ്ടി, കെ.സി ശാദുലി, ആര്‍.കെ രഞ്ജിനി, സി. ജസീന, വി.പി സുനീറ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."