HOME
DETAILS
MAL
സഊദി യോഗ്യതാ നിര്‍ണയ പരീക്ഷ: മലയാളത്തിലെഴുതാന്‍ സാഹചര്യമൊരുക്കണം -കെ.എം.സി.സി
backup
December 09 2019 | 11:12 AM
ജിദ്ദ- താഴെതട്ടിലുള്ള തൊഴിലാളികളുടെ യോഗ്യത നിര്‍ണയിക്കുന്നതിനായി സഊദി തൊഴില്‍ മന്ത്രാലയം നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ പരീക്ഷ എഴുതാനുള്ള ഭാഷകളുടെ കൂട്ടത്തില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സഊദി അറേബ്യയില്‍ ലേബര്‍ പ്രൊഫഷനില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ഹിിന്ദി, ഉറുദു ഭാഷയില്‍ പ്രാവിണ്യം കുറഞ്ഞ മലയാളികളാണെന്നും അതിനാല്‍ മലയാളത്തില്‍ പരീക്ഷ എഴുതാനുള്ള നടപടികളുണ്ടാവേണ്ടതുണെന്നും വിലയിരുത്തി.
നിലവില്‍ ഇംഗ്ലീഷ്. അബി. ഉറുദു, ഹിന്ദി ഭാഷകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ആവശ്യം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്പ്പെടുത്തണമെന്നാവശ് യപ്പെട്ട് ജിദ്ദയിലെത്തിയ പി.വി അബ്ദുല്‍ വഹാബ് എം.പിക്ക് നിവേദനം നല്കി.
ജിദ്ദ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, നിസാം മമ്പാട്, വി.പി. മുസ്തഫ, സി.സി.കരീം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, പി.സി.എ റഹ്മാന് ഇണ്ണി, അസീസ് കോട്ടോപ്പാടം, ഷൗക്കത്ത് ഞാറക്കോടന്‍, എ.കെ. ബാവ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."