സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കുങ്കിച്ചിറ പൈതൃക മ്യൂസിയം
മാനന്തവാടി: കുങ്കിച്ചിറ പൈതൃക മ്യൂസിയം അടുത്തവര്‍ഷം പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. മ്യൂസിയം വകുപ്പിന് കീഴില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിയമസഭയില്‍ പറഞ്ഞു. നോഡല്‍ ഏജന്‍സിയായ കേരളാ ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മ്യൂസിയത്തിന് മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതിമ ചിറയില്‍ സ്ഥാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനിക രീതിയിലുള്ള ശുചീകരണ മുറികള്‍ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി മുഖേന വൈദ്യുതി ലഭ്യമാകുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും ഇവിടെ സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ചിറയുടെ സംരക്ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. നിലവില്‍ ഒരു സൂപ്പര്‍വൈസറി ഉദ്യോഗസ്ഥന്, നാല് ഗാര്‍ഡനര്‍മാര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം ആറു ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡും ചിറയുടെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ്് ഏറ്റെടുത്തിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയെന്ന് ഒ.ആര് കേളു എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."