ഒരേക്കറില്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചു
തുറവൂര്‍: കര്‍ഷകസംഘം തുറവൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്ത് ജൈവകൃഷിക്ക് തുടക്കമായി. ഒരു മുറം പച്ചക്കറിയെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി പുത്തന്‍ചന്തയിലാണ് തുടക്കം കുറിച്ചത്.
കപ്പ, പാവല്‍, പീച്ചില്‍, വെണ്ട, പയര്‍, വഴുത, പടവലം, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. തുറവൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്.
ഓണം വിപണി ലക്ഷ്യം വച്ചാണ് കൃഷിയിറക്കിയതെന്ന് കര്‍ഷകസംഘം ഭാരവാഹികളായ സി.പി.എസ്.സുരേന്ദ്രബാബു, കെ.എസ് സുരേഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍, റാം മോഹന്‍ കര്‍ത്താ, ആര്. വിദ്യാധരന് എന്നിവര്‍ പറഞ്ഞു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.പി ഷിബു ഉദ്ഘാടനം ചെയ്തു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന് അധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി വിനേവാദ്, തുറവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിന് ഏണസ്റ്റ്, പഞ്ചായത്തംഗം മഞ്ജു രാമനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."