HOME
DETAILS

അഭിഭാഷക മജിസ്‌ട്രേറ്റ് തര്‍ക്കം: മാപ്പ് പറഞ്ഞ് തടിയൂരി ബാര്‍ അസോസിയേഷന്‍, മാപ്പ് പറച്ചില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്

  
backup
December 09 2019 | 16:12 PM

magistrate-lawyer-issue-vanchiyur

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവവത്തില്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി ബാര്‍ അസോസിയേഷന്‍. വഞ്ചിയൂരില്‍ വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള ശീത സമരം പരിധി കടന്നിരുന്നു. മജിസ്ട്രേറ്റിനെതിരേ കേസ് നല്‍കി അവരെ മുട്ടുകുത്തിക്കാനുള്ള പുതിയ നീക്കവുമായാണ് ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നത്. ഇതുപോലൊരു ശീത സമരം കേരളത്തില്‍ തന്നെ ആദ്യമാണെന്നായിരുന്നു വിലയിരുത്തല്‍.
മജിസ്ട്രേറ്റ് ദീപാ മോഹന്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് പൊലിസില്‍ പരാതിയും നല്‍കിച്ചിരുന്നു. അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിക്ക് സമീപം സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഈസമയത്ത് കോടതിയിലേക്ക് പോകുന്നതിനായി ആ വഴി കടന്നുവന്ന മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ എന്റെ മുതുകില്‍ ആഞ്ഞടിച്ചു. തുടര്‍ന്ന് അസഭ്യം പറയുകയും എന്നോട് കളിച്ചാല്‍ നിന്നെയൊക്കെ ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- എന്നായിരുന്നു രാജേശ്വരി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

സഹപ്രവര്‍ത്തകരുടെയും മറ്റ് അഭിഭാഷകരുടെയും മുന്നില്‍ വച്ച് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി മാനഹാനിക്ക് ഇടയാക്കിയതായും പരാതിയില്‍ പറയുന്നു. അഭിഭാഷകയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂര്‍ പൊലിസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലിസ് വ്യക്തമാക്കി.
എന്നാല്‍ തര്‍ക്കം മുറുകിയതോടെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് അ്ന്ത്യശാസനം നല്‍കിയെന്നുമാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാനൊരുങ്ങുന്നത്.

വാഹനാപകട കേസിലെ വാദിയായ സ്ത്രീയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി സ്വീകരിച്ച പൊലിസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

അതേ സമയം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ ജഡ്ജിയെ ആക്രമിച്ച അഭിഭാഷകര്‍ കോടതിമുറിയില്‍ കാട്ടിക്കൂട്ടിയത് അതിരുവിട്ട അക്രമമാണെന്ന് സാക്ഷിയായ ലതാകുമാരിയുടെ പ്രതികരണം കൂടുതല്‍ വിവാദമായതോടെയാണ് ബാര്‍ അസോസിയേഷന്റെ വാദമെല്ലാംപൊളിഞ്ഞത്. മജിസ്ട്രേറ്റിന്റെ ചേംബറിലേക്ക് അഭിഭാഷകര്‍ ഇരച്ചു കയറി. അവര്‍ 'മാഡത്തിനെ റെഡിയാക്കി' എന്നാണ് ലതാകുമാരി പറഞ്ഞത്. കതകടച്ചാണ് അഭിഭാഷകര്‍ അക്രമം കാണിച്ചത്. തന്നെയും അഭിഭാഷകര്‍ ആക്രമിച്ചു. ഇത് ഏത് പൊലിസ് വന്നാലും പറയാന്‍ തയാറാണെന്നും ലതാകുമാരി പറഞ്ഞിരുന്നു. ലതാകുമാരിയെ വാഹനിമിടിച്ച് പരിക്കേല്‍പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിലായിരുന്നു മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago