ചികിത്സാരംഗത്ത് പൊന്നാനിക്ക് ആശ്വാസം
പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 85 തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് തസ്തിക അനുവദിക്കാന്‍ കാരണം. പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്ത പൊന്നാനി മണ്ഡലത്തിന് ഈ സ്‌പെഷലിസ്റ്റ് ആശുപത്രി ഏറെ ഗുണകരമാവും. കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ സ്‌പെഷല്‍ ഡോക്ടര്‍മാരടക്കം 26 ഡോക്ടര്‍മാരെയാണ് നിയമിക്കുക. 20 സ്റ്റാഫ് നഴ്‌സുമാരും മറ്റനുബന്ധ ജീവനക്കാരുടെയും തസ്തികകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ രണ്ടായിരത്തോളം പേരാണ് ദിവസവും ഒ.പി യില്‍ വരുന്നത്. ഇരുനൂറിലധികം പ്രസവങ്ങള്‍ ആണ് ഒരു മാസത്തില്‍ നടക്കുന്നത്. ഗൈനക്കോളജി, പീടിയാട്രിക്‌സ് വിഭാഗങ്ങള്‍ പുതിയ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ ഇവിടെയുള്ള മറ്റു സ്‌പെഷലിസ്റ്റ് വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മാതൃ ശിശു ആശുപത്രിയുടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട് . ആശുപത്രിയുടെ ഇലക്ട്രിക്, പ്ലമ്പിങ്, എയര്‍ ഹാന്റ്‌ലിങ് യൂനിറ്റ്, ഓപ്പറേഷന്‍ തിയറ്റര്‍ സ്റ്റീല്‍ റൂഫിങ്, സെന്‍ട്രലൈസ്ഡ് ഗ്ലാസ് സിസ്റ്റം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയായ ഉടനെ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."