HOME
DETAILS

ട്രോളിങ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ തീരത്തെത്തി:ചാകരയില്ലെങ്കിലും ആശ്വാസത്തോടെ മത്സ്യത്തൊഴിലാളികള്‍

  
backup
August 02 2017 | 18:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-2

പൊന്നാനി: ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ തീരമണഞ്ഞു. ചാകര ലഭിച്ചില്ലെങ്കിലും ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ഒന്നര മാസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകളാണ് തീരത്തെത്തിയത്. നല്ലൊരു ചാകര പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയവര്‍ മുടക്കുമുതല്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. എന്നാല്‍ ചെറുമത്സ്യങ്ങളും മത്തി, കോര തുടങ്ങിയ മത്സ്യങ്ങളുമാണ് വല നിറയെ ലഭിച്ചത്. ഇതിനുപുറമെ വലുതും ചെറുതുമായ കൂന്തളുകളും വല നിറയെ ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവര്‍ കൂടി തീരമണിയുന്നതോടെ മത്സ്യവില കുറയും.
പ്രതീക്ഷക്കനുസരിച്ച് മീന്‍ കിട്ടിയില്ലെങ്കിലും നഷ്ടമില്ലെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. വരും ദിനങ്ങളില്‍ വല നിറയെ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. പജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ പൊന്നാനിയില്‍ നിന്ന് നൂറോളം ബോട്ടുകളാണ് കടലിലിറങ്ങിയത്.
അറ്റകുറ്റപ്പണി ഇനിയും അവസാനിക്കാത്തതിനാല്‍ അമ്പതോളം ബോട്ടുകള്‍ ഇനിയും കടലിലിറങ്ങിയിട്ടില്ല. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് അറ്റകുറ്റപ്പണി നീളാന്‍ ഇടയാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെ ചില ബോട്ടുകള്‍ കരയിലെത്തിയിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യമേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിയിട്ടുണ്ട്. പൊന്നാനിയില്‍ തന്നെ ബോട്ടില്‍ കടലില്‍ പോകുന്നവരില്‍ 90 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്. അനുബന്ധ മത്സ്യത്തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ് .വലിയ മത്സ്യങ്ങള്‍ വല നിറയെ ലഭിച്ചാല്‍ നഷ്ടത്തിലോടുന്ന ഈ മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുമെന്ന പ്രത്യാശയിലാണ് തീരവാസികള്‍. ഒരു ബോട്ടിന് കടലില്‍ പോകണമെങ്കില്‍ ശരാശരി മൂവായിരം ലിറ്റര്‍ ഡീസലും 200 ബ്ലോക്ക് ഐസും 12 തൊഴിലാളികളും വേണം. ഏകദേശം 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത്. പലപ്പോഴും മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  34 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago