കേന്ദ്ര നിലപാട് നീതീകരിക്കാനാകാത്തത്: അഡ്വ. കെ.എന്‍.എ ഖാദര്‍
മലപ്പുറം: പാചകവാതക ഗ്യാസിന്റെ വില വര്‍ദ്ധിപ്പിച്ച് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് സഹായം ചെയ്ത മോദി സര്‍ക്കാര്‍ കിട്ടാക്കടം എഴുതിത്തള്ളിയും ഗ്യാസിന്റെ വില വര്‍ദ്ധിപ്പിച്ചും രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാന്‍ രഹസ്യ നീക്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ഗ്യാസ് വില വര്‍ധനവിനെതിരേ അടുപ്പ് കൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, വൈസ് പ്രസിഡന്റ് എന്‍.കെ അഫ്സല് റഹ്മാന്, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ, പി.എ സലാം, മണ്ഡലം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ഭാരവാഹികളായ സി.പി അബ്ദുറഹിമാന്, എന്‍.പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, കെ.പി സവാദ് മാസ്റ്റര്‍, ഹുസൈന് ഉള്ളാട്ട്, ഷാഫി കാടേങ്ങല്‍, എ.പി ഷരീഫ്, കെ.പി ബാസിത്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഫെബിന് കളപ്പാടന്‍, സി.പി സാദിഖലി, പി നൗഷാദ്, മുജീബ് കോഡൂര്‍, മന്‍സൂര്‍ പൂക്കോട്ടൂര്‍, കുഞ്ഞിമാന് മൈലാടി, സി.കെ ഷിഹാബ്, സഹല്‍ ആനക്കയം സംസാരിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലം തല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വനിതാ ലീഗ് ജില്ലാ ട്രഷറര്‍ സറീന ഹസീബ് ഉദ്ഘാടനംചെയ്തു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എം.കെ.സി നൗഷാദ് ഉദ്ഘാടനം ചെയ്തു. എ മുഹ്യുദ്ദീന്‍ അലി അധ്യക്ഷനായി. പി.കെ.സി അബ്ദുറഹ്മാന്, കെ.ടി ഷക്കീര്‍ ബാബു, കെ.ടി അബ്ദുറഹ്മാന് മാസ്റ്റര്‍, കെ ഷാഹുല്‍ ഹമീദ്, കെ.കെ.എം ശാഫി, സി.ടി റഫീഖ്, കെ.എം അലി, കബീര്‍ മുതുപറമ്പ്, ബഷീര്‍ കോപ്പിലാന്‍, ബഷീര്‍ മുതുവല്ലൂര്‍, വി.ഖാലിദ്, സി.എ സലാം,ശരീഫ ചീക്കോട് സംസാരിച്ചു.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നഗരസഭാ കാര്യാലയത്തിനു മുന്പില് അടുപ്പുസമരം നടത്തി. ഉസ്മാന് താമരത്ത് ഉദ്ഘാടനം ചെയ്തു. നഹാസ് പാറക്കല്‍, സി.ടി നൗഷാദലി, പി.പി സക്കീര്‍ ഹുസൈന്, ,ഉണ്ണീന്‍കുട്ടി ചോലക്കല്‍, സിദ്ദീഖ് വാഫി, ഷിയാസ് കെ.ടി, പച്ചീരി ഫാറൂക്ക്, ഉസ്മാന് തെക്കത്തു, വി.ടി ശരീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."