വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനവിനെതിരേ കേന്ദ്രം ഇടപെടണമെന്ന്
കൂറ്റനാട്: വിമാന കമ്പനികള്‍ അനിയന്ത്രിതമായി ചാര്‍ജ് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരേ കേന്ദ്ര ഗവണ്മെന്റ് ഇടപ്പെടണമെന്ന് കേരള പ്രവാസി സംഘം തൃത്താല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ചാലിശേരി പി.പി ഓഡിറ്റോറിയത്തില്‍ സംസ്ഥാന ട്രഷറര്‍ പുരുഷന് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി മുഹമ്മദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം. സുബ്രഹ്മണ്യന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി.കെ ഉമ്മര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.എന്‍ മോഹനന്, ഏരിയ കമ്മറ്റിയംഗം പി.ആര് കുഞ്ഞുണ്ണി, ലോക്കല്‍ സെക്രട്ടറി ടി.എം കുഞ്ഞുകുട്ടന്, കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയംഗം സലാല മൊയ്തീന് കുട്ടി, എന്‍.ഐ മുഹമ്മദ് കുട്ടി, എ.എ മുഹിയുദ്ദീന് സംസാരിച്ചു. എം. സുബ്രഹ്മണ്യന് സ്വാഗതവും സക്കീര്‍ നന്ദിയും പറഞ്ഞു. എ.വി മുഹമ്മദ് (പ്രസിഡന്റ്), കെ.ടി അബ്ദുല്ലക്കുട്ടി, എം.എന്‍ ബാവ, ചന്ദ്രശേഖരന് (വൈസ് പ്രസിഡന്റുമാര്‍), എം. സുബ്രഹ്മണ്യന് (സെക്രട്ടറി), കെ. ഷറഫുദ്ദീന്, എ.എ മുഹിയുദ്ദീന്, ടി.എ ലക്ഷ്മണന് (ജോ. സെക്രട്ടറിമാര്‍), കുട്ടി കൂടല്ലൂര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."