'കിഴവന്' ട്രംപ് കബളിപ്പിക്കുകയാണ്: കിം ജോങ് ഉന്‍
പോങ്ങ്യാങ്: യു.എസ് പ്രസിഡന്റ് ട്രംപ് ക്ഷമയില്ലാത്ത കിഴവനാണെന്നും വീമ്പിളക്കി തങ്ങളെ വഞ്ചിക്കുകയാണെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. 2018ലെ സിംഗപ്പൂര്‍ ഉച്ചകോടിയില്‍ താനുമായി ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ച കിം വീണ്ടും ആയുധ പരീക്ഷണം നടത്തിയതോടെ അവര്‍ക്ക് വന്‍ നഷ്ടമുണ്ടാവുമെന്ന് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഉത്തര കൊറിയക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ട്രംപ് തയാറാവാത്തതാണ് കിമ്മിനെ ചൊടിപ്പിക്കുന്നതിലെ പ്രധാന കാരണം. നൂതന ആയുധങ്ങള്‍ പരീക്ഷിച്ച് യു.എസിനു മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തി ഉപരോധം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉത്തര കൊറിയ നടത്തിവരുന്നത്.
കഴിഞ്ഞദിവസം മിസൈല്‍ പരീക്ഷണമെന്നോ ഉപഗ്രഹ വിക്ഷേപണമെന്നോ വ്യക്തമായിട്ടില്ലാത്ത ഒരു പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. ഒരു സുപ്രധാന ആയുധം പരീക്ഷിച്ചുവെന്നാണ് കിം പ്രഖ്യാപിച്ചത്. ഇത്തരം സുപ്രധാന നടപടികള്‍ക്കു മുന്‍പായി ചെയ്യാറുള്ള പോലെ കിം കുതിരപ്പുറത്ത് പര്‍വതമുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 2017 സെപ്റ്റംബറിലാണ് ഉത്തര കൊറിയ അവസാനമായി ആണവപരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."