HOME
DETAILS
MAL
പൗരത്വ ബില്‍: നിലപാട് കടുപ്പിച്ച് മമത 'ബംഗാളില്‍ അനുവദിക്കില്ല'
backup
December 10 2019 | 05:12 AM
കൊല്‍ക്കത്ത: ബംഗാളില്‍ പൗരത്വ ഭേദഗതി ബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.
ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും താനിവിടെയുണ്ടെന്നും മമത പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്. ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."