HOME
DETAILS
MAL
ഉപദേശകസമിതി യോഗം ചേര്‍ന്നു
backup
August 02 2017 | 19:08 PM
പാലക്കാട്: നെഹ്‌റു യുവകേന്ദ്ര ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു. 2017-18 വര്‍ഷം നടത്തേണ്ട വിവിധ പരിപാടികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനാണ് എ.ഡി.എം എസ്. വിജയന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്. ജില്ലയിലെ യുവജന ക്ലബുകള്‍ നടത്തേണ്ട പരിപാടികള്‍, യുവാക്കള്‍ക്കുള്ള തൊഴില്‍-നൈപുണ്യ വികസനം, ബ്ലോക്ക്-ജില്ലാതല കായിക മത്സരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ദേശീയ ദിനാചരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."