HOME
DETAILS

വഴിമുട്ടിയ ബി.ജെ.പി വഴികാട്ടാന്‍ പിണറായി

  
backup
December 08 2018 | 20:12 PM

bjp-pinarayi-09-12-2018-todays-article-asif-kunnath

ആസിഫ് കുന്നത്ത്#

 

'നായാടി മുതല്‍ നമ്പൂതിരിവരെ' തുടങ്ങിയ സകല അഭ്യാസങ്ങളും പയറ്റിയിട്ടും ക്ലച്ച് പിടിക്കാത്ത ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കാനുള്ള സകലസഹായങ്ങളും ചെയ്തു കൊടുക്കുന്നതു മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എമ്മുമാണെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതില്‍ വിളറിപൂണ്ട മുഖ്യമന്ത്രി ഉന്നതനായ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
നെഹ്‌റു കോളജിലെ ജിഷ്ണുവെന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടു മാതാവ് മഹിജ സമരം നടത്തിയ സ്ഥലത്തുകൂടി സഞ്ചരിച്ചു പോയെന്ന കുറ്റത്തിന് മുന്‍വൈരാഗ്യം വച്ചു വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സമയത്ത് അദ്ദേഹത്തിന്റെ 80 കഴിഞ്ഞ മാതാവ് തങ്കമ്മ ചാനലില്‍ക്കൂടി ഒരു പ്രസക്തമായ കാര്യം പറഞ്ഞിരുന്നു, അതിങ്ങനെയാണ്:
''സജീവ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണു ഞാന്‍. കേരളപ്പിറവിക്ക് ശേഷം ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള സകല ഇടതുമുഖ്യമന്ത്രിമാരെയും നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ട്. ഇത്രയേറെ വൈര്യ നിര്യാതന ബുദ്ധി കൊണ്ടുനടക്കുന്ന, എന്താണു ചിന്തിക്കുക, എന്താണു പ്രവര്‍ത്തിക്കുക എന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല.''
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി വന്നയുടന്‍ മുന്‍ പിന്‍ ആലോചനയുമില്ലാതെ ചാടി വീണ് വിധി നടപ്പാക്കുമെന്നു വീമ്പിളക്കി. ഒരു മണ്ണാങ്കട്ടയും സംഭവിച്ചില്ല. സര്‍ക്കാരിനു നിരവധി തവണ നിലപാടില്‍ നിന്നു പിന്നോട്ടു പോകേണ്ടി വന്നു. ഇതു ബി.ജെ.പിക്ക് മുതലെടുപ്പിനുള്ള സുവര്‍ണാവസരമായി. എന്നും ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷകക്ഷിയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഇതും അത്തരത്തിലുള്ള ഒരവസരമായി കണ്ടു.
പലരെയും നിലയ്ക്കലില്‍ വച്ചു തന്നെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി പറഞ്ഞയച്ച പൊലിസുകാര്‍ രഹ്‌ന മനോജ് എന്ന മുസ്‌ലിം നാമധാരിയെ പൊലിസ് വേഷം നല്‍കി സര്‍വസന്നാഹങ്ങളോടെയും സന്നിധാനത്തിന് അടുത്തുവരെ എത്തിച്ചു. അത് എന്തിനുവേണ്ടിയായിരുന്നു. സന്നിധാനത്തുവച്ച് അവരെ തടഞ്ഞ ബി.ജെ.പിക്കാര്‍ക്ക് അതുകൊണ്ടുണ്ടായ നേട്ടം ചുരുങ്ങിയതൊന്നുമല്ല.
ലോകത്തെങ്ങുമില്ലാത്ത രീതിയില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഴ്ചകളോളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ശരണംവിളിയുടെ പേരില്‍ ആള്‍ക്കൂട്ടങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു വിശ്വാസി സമൂഹത്തെ അരക്ഷിതാവസ്ഥയിലെത്തിച്ചു സര്‍ക്കാര്‍. ബി.ജെ.പിയാകട്ടെ ഇവിടെ രക്ഷകരുടെ റോള്‍ അഭിനയിച്ചു നേട്ടം കൊയ്യുന്നു. കോണ്‍ഗ്രസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ വിഭാഗം വിശ്വാസികളെ മതേതരപക്ഷത്തു നിലനിര്‍ത്താന്‍ കഴിഞ്ഞു. സമാധാനകാംക്ഷികളായ കേരള ജനത കോണ്‍ഗ്രസിനെ പുല്‍കാനാണ് ആഗ്രഹിക്കുന്നത്.
കേരളത്തില്‍ തീരെ അപ്രസക്തനും ബി.ജെ.പിയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കണ്ണിലെ കരടുമായ കെ. സുരേന്ദ്രനെ മഹാനായ നേതാവാക്കാനുള്ള ശ്രമമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോടതിയില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന കേരളത്തിലെങ്ങും സുരേന്ദ്രന് നാമജപ സ്വീകരണം സംഘടിപ്പിച്ചു കൊടുക്കുന്ന പണിയാണു സര്‍ക്കാര്‍ ചെയ്യുന്നത്.
ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമാണല്ലോ പൊലിസ്. അതുകൊണ്ടു തന്നെ ഇതിന്റെ പിന്നിലാരാണെന്നും ആരാണു സുരേന്ദ്രനെയും അതുവഴി ബി.ജെ.പിയെയും വളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും വ്യക്തം. വിഭാഗീയത മൂലം പൂര്‍ണമായും ഉള്‍വലിഞ്ഞു പോയ സുരേന്ദ്രന് നല്ലൊരു എന്‍ട്രി സമ്മാനിച്ച സര്‍ക്കാരിനോട് സുരേന്ദ്രന്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
നാടുനീളെ വര്‍ഗീയവിഷം ചൊരിയുന്ന പ്രസംഗങ്ങള്‍ നടത്തിയിട്ടും ശശികലക്കെതിരെ ചെറുവിരലനക്കാന്‍ മുതിരാത്ത പൊലിസ് അവരെ പിടികൂടിയത് ഇരുമുടിക്കെട്ടേന്തിയ സമയത്തായിരുന്നു. അതിലൂടെ വര്‍ഗീയതയ്ക്കു ബലമുള്ള വടി കൊടുക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.
പ്രതിഷേധക്കാരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമാണു പൊലിസിനെ നിയോഗിച്ചതെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, പൊലിസിനെ ശബരിമലയിലും പരിസരത്തും കയറൂരി വിട്ടു. അതിനു ഹൈക്കോടതിയില്‍നിന്നു സര്‍ക്കാരിന് ചെകിട്ടത്ത് അടിയേറ്റപോലുള്ള വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ജനങ്ങളെ നിരീക്ഷിക്കാന്‍ നിയോഗിച്ച പൊലിസിനെ നിരീക്ഷിക്കാന്‍ ഹൈക്കോടതി പ്രത്യേക സമിതിയെ വച്ചു. ഇതിനേക്കാള്‍ വലിയ പ്രഹരം സര്‍ക്കാരിനു കിട്ടാനുണ്ടോ. വിശ്വാസികളെ ചൂഷണം ചെയ്യുകയും ക്ഷേത്രങ്ങളുടെ ആചാരങ്ങളെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ മതവര്‍ഗീയ വാദികള്‍ക്കു വെള്ളവും വളവും നല്‍കുക മാത്രമാണു ചെയ്യുക. സാവകാശ ഹരജി നല്‍കാനുള്ള തീരുമാനം ആദ്യഘട്ടത്തില്‍ത്തന്നെ എടുക്കാനായിരുന്നെങ്കില്‍ ബി.ജെ.പി നടത്തിയ വര്‍ഗീയ ധ്രുവീകരണം ഒഴിവാക്കാമായിരുന്നു. വൈകിയാണെങ്കിലും ബുദ്ധിയുദിച്ചതു നന്നായി.
അനാചാരങ്ങളെയും ഒരു പരിധിവരെ ആചാരങ്ങളെയും മറികടന്നാല്‍ മാത്രമേ നവോത്ഥാനവും പുരോഗമനവും സാധ്യമാകൂവെന്നതു യാഥാര്‍ഥ്യം. അത് ഒരിക്കലും ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നവോത്ഥാന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് അതിനുള്ള യോഗ്യത വേണം. താല്‍ക്കാലിക നേട്ടത്തിന് ഏതു മതമേലധ്യക്ഷന്റെയും കാല്‍ക്കീഴില്‍ അഭയം പ്രാപിക്കുന്ന, രാഷ്ട്രീയ എതിരാളികളോടു വൈര്യനിര്യാതനബുദ്ധിയോടെ പെരുമാറുന്ന, അഭിപ്രായവ്യത്യാസങ്ങളെ കൊലക്കത്തി കൊണ്ടു നേരിടുന്ന സങ്കുചിതമനസ്സുകള്‍ക്ക് നവോത്ഥാനത്തിനു നേതൃത്വം കൊടുക്കാനാകില്ല.
യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അജന്‍ഡകള്‍ ഒന്നൊന്നായി തകര്‍ന്നടിയുമ്പോള്‍ രണ്ടുകൂട്ടരും വീണിടത്തു കിടന്ന് ഉരുളുകയാണ്. എങ്ങനെയെങ്കിലും അറസ്റ്റ് വരിച്ചു ധീരരക്തസാക്ഷിത്വം നേടാന്‍ ബി.ജെ.പി നേതാക്കള്‍ തമ്മില്‍ മത്സരമാണ്. അത് അവരുടെ ഉള്‍പ്പാര്‍ട്ടി പോരു സജീവമാക്കിയിരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര അമ്പേ പരാജയപ്പെടുകയും കോണ്‍ഗ്രസ് നടത്തിയ വിശ്വാസസംരക്ഷണ ജാഥകളില്‍ വിശ്വാസി ബാഹുല്യമുണ്ടാകുകയും ചെയ്തു. അങ്ങനെ വഴിമുട്ടിക്കിടക്കുന്ന ബി.ജെ.പിക്കു വഴികാട്ടാന്‍ ഇറങ്ങിയിരിക്കുകയാണു പിണറായിയും സി.പി.എമ്മും.
കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലെത്തിക്കുകയും ബി.ജെ.പിയെ പ്രതിരോധിക്കുന്നതു സി.പി.എമ്മാണെന്നു വരുത്തിത്തീര്‍ത്തു ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിനു സ്വന്തമാക്കുകയുമായിരുന്നു ഇരു പാര്‍ട്ടികളും നടത്തിയ ഒത്തുകളിയിലെ തീരുമാനം, എന്നാല്‍, പൂര്‍ണമായും മതവല്‍കൃതമായ സി.പി.എം അണികളും അനുഭാവികളും കൂട്ടത്തോടെ കോണ്‍ഗ്രസ് ജാഥകളിലേയ്ക്ക് ഒഴുകി വരുന്നതാണു കണ്ടത്. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് കേരളസമൂഹം കൃത്യമായി മനസിലാക്കുകയും വിശ്വാസസമൂഹമടക്കമുള്ള പൊതുജനം അവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.
പൂര്‍ണമായും ജനങ്ങളില്‍ നിന്നൊറ്റപ്പെട്ട പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒലിച്ചുപോവുന്ന വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ കൈവിട്ട കളിക്കാണു കോപ്പുകൂട്ടുന്നത്. ആ തീക്കളി കേരളത്തിന്റെ തനതുമൂല്യങ്ങളെ നശിപ്പിച്ചു കലാപകലുഷിതമാക്കും. രണ്ടുദാഹരണങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാം. ഒന്ന് വടകര മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലോത്സവത്തിലവതരിപ്പിച്ച 'കിത്താബ്' എന്ന നാടകവും അതിന് ഒന്നാം സ്ഥാനം നല്‍കാനുള്ള അധികൃതരുടെ അത്യുത്സാഹവും. മറ്റൊന്ന് മതനിന്ദയാരോപിച്ച് രഹ്‌നാ മനോജിനെ അറസ്റ്റ് ചെയ്ത സംഭവം.
വടകര മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍ണമായും സി.പി.എം നിയന്ത്രണത്തിലാണ്. പാര്‍ട്ടി ഭാരവാഹികള്‍ മാത്രമാണു ജീവനക്കാര്‍. ആ വിദ്യാലയത്തില്‍ കൃത്യമായ അജന്‍ഡയുടെ ഭാഗമായാണ് ഈ പ്രത്യേകമായ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ വികലമാക്കുന്ന രീതിയില്‍ വിശ്വാസി മനസ്സുകളെ വ്രണപ്പെടുത്തി മുക്രിയുടെയും മകളുടെയും കഥയിറക്കിയത്. ആവിഷ്‌കാരസ്വാതന്ത്ര്യം വകവച്ചു കൊടുക്കേണ്ടതു തന്നെ. എങ്കിലും ഇതിനു പിന്നിലെ രാഷ്ട്രീയതാല്‍പ്പര്യമറിയുമ്പോഴാണു മറിച്ചൊരു ചിന്ത വരുന്നത്. ഒരു തരത്തിലുമുള്ള പുരോഗമനത്തിനുമല്ല, ഭൂരിപക്ഷ സമുദായത്തിന്റെ പ്രീതിയാഗ്രഹിച്ചു മാത്രമാണിതു ചെയ്തത്.
മതനിന്ദ ആരോപിച്ചു രഹ്‌ന മനോജിനെ അറസ്റ്റ് ചെയ്തതും ഇതേപോലെത്തന്നെ. രഹ്‌നയുടെ ഒരു നിലപാടിനോടും വ്യക്തിപരമായ യോജിപ്പില്ല. എങ്കിലും അവരുടെ അറസ്റ്റിലെ മനുഷ്യാവകാശ ലംഘനം അതിഗുരുതരമാണ്. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെട്ടുനിറച്ചു മലകയറാന്‍ വന്നതു നിയമലംഘനമല്ല. അയ്യപ്പവേഷത്തില്‍ ലൈംഗികച്ചുവ തോന്നുന്ന ചിത്രം മുഖപുസ്തകത്തില്‍ പോസ്റ്റ് ചെയ്തുവെന്നതാണ് ആരോപണവിഷയം. ആ ഫോട്ടോ എന്നാണിട്ടതെന്നു നോക്കേണ്ടതുണ്ട്. ആ ഫോട്ടോയില്‍ ലൈംഗികച്ചുവ കാണുന്നവര്‍ക്കുള്ള ലിംഗസമത്വബോധം എത്രയാണെന്നും പഠിക്കേണ്ടതുണ്ട്.
(സബര്‍മതി ഫൗണ്ടേഷന്‍
ചെയര്‍മാനാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago