സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ രൂപത
തിരുവനന്തപുരം: സമദൂരം തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍സഭ. നന്മ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും തിന്മ ചെയ്താല്‍ വിളിച്ചുപറയുമെന്നും ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു.
ഓഖികഴിഞ്ഞ് ഒരുവര്‍ഷമായിട്ടും 25 കോടിയുടെ ധനസഹായം മാത്രമാണ് നല്‍കിയത്. ഓഖിയില്‍ തകര്‍ന്ന മത്സ്യമേഖലക്ക് 2,000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടും ഇതുവരെ തുച്ഛമായ തുകയെ ചെലവഴിച്ചിട്ടുള്ളൂ.
കേരളത്തിന്റെ സേനയെന്ന് മത്സ്യത്തൊഴിലാളികളെ പുകഴ്ത്തിയതുകൊണ്ട് മാത്രം കാര്യമില്ല. സമഗ്രവികസനം വേണം.
സമദൂരമെന്ന നിലപാടില്‍നിന്ന് ലത്തീന്‍ സമുദായത്തിന് മാറിച്ചിന്തിക്കേണ്ടിവരുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും സൂസപാക്യം വിമര്‍ശിച്ചു. പ്രധാനമന്ത്രി നേരിട്ടുവന്ന് ഓഖി വരുത്തിയ ദുരന്തം കണ്ടിട്ടും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പോലും നല്‍കിയില്ല.
സംസ്ഥാന സര്‍ക്കാര്‍ 44 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. സംസ്ഥാന സര്‍ക്കാരെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."