HOME
DETAILS

ലോണ്‍ വഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

  
backup
December 09 2018 | 02:12 AM

%e0%b4%b2%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d

കോവളം : തീരദേശ മേഖല കേന്ദ്രീകരിച്ച് സബ്‌സിഡി ഇനത്തില്‍ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കടക്കല്‍ പന്തളം വാര്‍ഡില്‍ മണലിയില്‍ പുത്തന്‍ വീട്ടില്‍ മുരുകന്‍ ഉണ്ണിത്താന്‍ മകന്‍ അനില്‍കുമാര്‍ (58)ആണ് അറസ്റ്റിലായത്.
വര്‍ക്കല മുതല്‍ പൂവാര്‍ വരെയുള്ള തീര ദേശമേഖലയിലെ ജനശ്രീ യൂനിറ്റുകളിലെ അംഗങ്ങളെ താന്‍ ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സബ്‌സിഡി ഇനത്തില്‍ ലോണ്‍ ശെരിയാക്കി തരാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. നിരവധി പേരില്‍ നിന്നായി 38 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും ഇയാള്‍ക്കൊപ്പം രണ്ട് സ്ത്രീകള്‍ കൂടി തട്ടിപ്പില്‍ പങ്കാളികളാണെന്നും പൊലിസ് പറഞ്ഞു. ലോണ്‍ ശെരിയാക്കി കിട്ടാത്തിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പൊലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പൊലിസ് അന്വഷിക്കുന്നതരിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു എല്‍.എസ് നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എബി. ദീപു, എ.എസ്.ഐമാരായ എഡ്വിന്‍, ബാബു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോസ്, നിജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. പ്രതികള്‍ കൂടുതല്‍ പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുള്ളതായി വിവരം ലഭിച്ചെന്നും കൂട്ടു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago