'അധ്യാപക സംഗമങ്ങള്‍ ബഹിഷ്‌കരിക്കും'
കോഴിക്കോട്: പൊതു വിദ്യാഭ്യാസ മേഖലയില്‍ നിനില്‍ക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതക്കെതിരേ അധ്യാപക സംഗമമുള്‍പ്പടെയുള്ള ശനിയന്‍ സഭകള്‍ ബഹിഷ്‌കരിക്കുമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.പി.എസ്.ടി.എ) ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ ഉന്നയിച്ച പ്രധാന നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം നടത്തുന്നതെന്ന് കെ.പി.എസ്.ടി.എ പ്രസിഡന്റ് പി . ഹരിഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തസ്തിക നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളിലുള്ള അധ്യാപകദ്രോഹ നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണ്.
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജോലി സംരക്ഷണം നിഷേധിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്തതില്‍ പ്രതിഷേധമുണ്ട്. കഴിഞ്ഞ വര്‍ഷം തടഞ്ഞുവച്ച അധ്യാപകരുടെ ശമ്പളം പോലും നല്‍കിയിട്ടില്ല. ബ്രോക്കണ്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകരുടെ പെന്‍ഷന്‍ തടയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ട്രഷറര്‍ എ.കെ അബ്ദുസ്സമദ്, വൈസ് പ്രസിഡണ്ട് പറമ്പാട്ട് സുധാകരന്‍, ജില്ലാ പ്രസിഡണ്ട് ഇ പ്രദീപ്കുമാര്‍, സെക്രട്ടറി പി.കെ അറവിന്ദന്‍, എന്‍ ശ്യാം കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."