അപകടത്തിന് വഴിയൊരുക്കി റോഡരികിലെ വെള്ളക്കെട്ട്
മേപ്പാടി: ഊട്ടി-കോഴിക്കോട് അന്തര്‍ സംസ്ഥാന പാതയില്‍ മൂപ്പൈനാട് ജങ്ഷനില്‍ രൂപപെട്ട വെള്ളക്കെട്ട് നാട്ടുകാര്‍ക്കും വാഹന യനക്കാര്ക്കും ദുരിതമാകുന്നു.
വെള്ളം ഒഴുകി പോകാന്‍ ഓവുചാല്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മൂപ്പനാട് സെന്റ് ജോസഫ് പള്ളിക്ക് സമീപത്താണ് വെള്ളക്കെട്ട്. ചെറിയൊരു മഴ പെയ്താല്‍ പോലും മൂപ്പൈനാട് ജങ്ഷനില്‍ റോഡ് വെള്ളത്തിനടിയിലാവും. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. വര്‍ഷങ്ങളായി മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ വലിയ കുഴിയും രൂപ പെട്ടിട്ടുണ്ട്. നിരവധി തവണ പരാതി പെട്ടിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം നിറയുമ്പോള്‍ റോഡില്‍ കുഴിയുള്ളത് പെട്ടന്ന് മനസിലാവില്ല. ഇത് കാരണം ഇരുചാക്ര വാഹനങ്ങളുള്‍പെടെ അപകടത്തില്‍പെടുന്നതും പതിവാണ്.
പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചപ്പോള്‍ നാട്ടുകാരോട് സ്വന്തം ചെലവില്‍ ഓവുചാല്‍ നിര്‍മിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
നിരവധി പേര് സഞ്ചരിക്കുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."