'ബംഗാളികളെ ആരും രാജ്യസ്നേഹം പഠിപ്പിക്കണ്ട'- പൗരത്വബില്ലിനെതിരെ ആഞ്ഞടിച്ച് ഡെറിക് ഒബ്രിയാന്
ന്യൂഡല്‍ഹി: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാസായാല്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
ജര്‍മനിയില്‍ നാസികള്‍ പാസാക്കിയ ബില്ലിന് സമാനമാണിതെന്ന് ഒബ്രിയാന് ചൂണ്ടിക്കാട്ടി. ബംഗാളികളെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം രോഷാകുലനായി. 'ഇത് സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഞാന്‍ കേട്ടു. ഞാന്‍ പറഞ്ഞു തരാം എവിടെയാണ് ഇതെഴുതപ്പെടുകയെന്ന്. ഇത് രാഷ്ട്രപിതാവിന്റെ ശവകുകുടീരത്തിലാണ് എഴുതപ്പെടുക. ഇവിടെയല്ല. അങ്ങ് കറാച്ചിയില്‍ ജിന്നയുടെ ശവകുടീരത്തില്‍'- അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കിയത്.ലോക്സഭയില്‍ ബില്ലിന് അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര് മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."