പാലിയേറ്റീവ് പരിചരണ നയവും പുനര്‍നിര്‍മാണ പദ്ധതി നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതി നിര്‍ദേശങ്ങളും 2019ലെ പാലിയേറ്റീവ് പരിചരണ നയവും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. 'നമ്മള്‍ നമുക്കായി' ജനകീയ കാംപയിന്‍ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികള്‍ക്കും മാപ്പത്തോണ്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.
പൊതുമരാമത്ത് വകുപ്പില്‍ പുതുതായി നിലവില്‍വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങള്‍ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തികകള്‍ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളില്‍നിന്ന് പുനര്‍വിന്യാസത്തിലൂടെ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സൈനിക് വെല്‍ഫെയല്‍, പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാനും കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ക്ക് നാഷനല്‍ ഹെല്‍ത്ത് മിഷന്റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."