വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഷെയിന്‍ നിഗം
കൊച്ചി: നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതിനു പിന്നാലെ മാപ്പുപറഞ്ഞ് ഷെയിന്‍ നിഗം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷെയിന്‍ മാപ്പുപറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയുടെ വേദിയില്‍ താന്‍ നടത്തിയ പ്രസ്താവന വലിയ അളവില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി ഷെയിന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നിര്‍മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗമുണ്ടെന്ന് പറഞ്ഞുവെന്നാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ നിര്‍മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഷെയിന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.
എന്നെക്കുറിച്ച് ഇതിനുമുന്‍പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ദൈവവും സംഘടനയും എന്നും തന്റെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."