വീണ്ടും ധൂര്‍ത്ത്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുമ്പോഴും പദവി നല്‍കിയുള്ള സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് അധ്യക്ഷന്‍ പി. സുരേഷിന് ചീഫ് സെക്രട്ടറി പദവിയും വേതന വര്‍ധനയും നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്, മുന്നോക്ക സമുദായ കമ്മിഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്. രാജന്, ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എ. സമ്പത്ത് എന്നിവര്‍ക്ക് കാബിനറ്റ് റാങ്ക് നല്‍കിയിരുന്നു. കൂടാതെ ഭരണഘടന പദവി വഹിക്കുന്ന എ.ജിക്കും സവിശേഷ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേയാണ് ബാലാവകാശ കമ്മിഷന് ഒരു ലക്ഷത്തോളം രൂപ ശമ്പളം നല്കി പദവി ഉയര്‍ത്തി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് കൈതമുക്കില്‍ കുട്ടി 'മണ്ണുതിന്ന' വിഷയത്തില്‍ ബാലാവകാശ കമ്മിഷന് കൈക്കൊണ്ട നിലപാടാണ് സര്‍ക്കാരിന് തുണയായത്. കുട്ടി മണ്ണുതിന്നു എന്ന ശിശുക്ഷേമ സമിതിയുടെ കണ്ടെത്തലുകള്‍ ബാലാവകാശ കമ്മിഷന് തള്ളി. ഇതിനു ശേഷം ശിശുക്ഷേമ സമിതിയും വാര്‍ത്ത നിഷേധിച്ചു. സര്‍ക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പും മോശമായി ചിത്രീകരിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക നിലപാടാണ് ബാലാവകാശ കമ്മിഷന് അധ്യക്ഷനായ സുരേഷ് സ്വീകരിച്ചത്. സര്‍ക്കാരിനെ സഹായിച്ച അദ്ദേഹത്തിന്റെ ഈ നിലപാട് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."