HOME
DETAILS

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട: ഹരജി ഇന്ന് പരിഗണിക്കും

  
backup
August 03 2017 | 02:08 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ 'നോട്ട' ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യംചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയില്‍ നോട്ട നിയമപരമായ ഒരു വ്യവസ്ഥയല്ലെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ മാത്രമായി നോട്ട ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് പാര്‍ട്ടിക്കു വേണ്ടി ഹരജി നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ നല്‍കിയ ഹരജി അടിയന്തര സ്വഭാവമുള്ളതിനാല്‍ വേഗം പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഈ മാസം എട്ടിനാണ് ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞടുപ്പില്‍ മാത്രം നോട്ട ഉള്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. 2013ലെ സുപ്രിം കോടതി നിര്‍ദ്ദേശത്തിന് ശേഷം 2014 ജനുവരിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ നോട്ട നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago