HOME
DETAILS
MAL
പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിക്കണം: പ്രകാശ് കാരാട്ട്
backup
December 13 2019 | 01:12 AM
തേഞ്ഞിപ്പലം: രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ജനാധിപത്യത്തിന്റെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്‌സും, കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പും സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ദേശീയ സെമിനാര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യം വിവിധ വെല്ലു വിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം അസമത്വങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കും കാരണമാവുന്നുവെന്നത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ. ആര്‍ രാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. സി.എല്‍ ജോഷി, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം നാരായണന്‍, കെ.കെ ഹനീഫ, പഠനവകുപ്പ് മേധാവി ഡോ.എന്‍ സെബാസ്റ്റിയന്‍, ഡോ. ഡിംപി ദിവാകരന്‍, ഡോ. പി.പി അബ്ദുല്‍ റസാഖ് സംസാരിച്ചു. സെമിനാര്‍ നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."