HOME
DETAILS
MAL
യു.എസ് അംബാസിഡറെ ചൈന വിളിച്ചുവരുത്തി
backup
December 09 2018 | 19:12 PM
ബെയ്ജിങ്: ചൈനയിലെ ടെലികോം കുത്തക കമ്പനിയായ ഹുവായിയുടെ ഡെപ്യൂട്ടി ചെയര്‍മാനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ മെങ് വാന്സോസയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യു.എസ് അംബാസിഡര്‍ ടെറി ബ്രാന്സ്റ്റഡിനെ ചൈന വിളിച്ചുവരുത്തി.
വിദേശകാര്യ ഉപമന്ത്രി ലെ യുചെങ്ങാണ് അംബാസിഡറോടു വിശദീകരണം തേടിയത്. ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചൈനീസ് പൗരന്മാരുടെ താല്പര്യങ്ങളുടെ വിരുദ്ധ സമീപനമാണിതെന്നും അദ്ദേഹം അംബാസിഡറോട് പറഞ്ഞു. അറസ്റ്റിനെ ശക്തമായി എതിര്‍ക്കുകയാണെന്നു വ്യക്തമാക്കിയ അദ്ദേഹം, തെറ്റായ നീക്കത്തില്‍നിന്നു പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടു. മെങ് വാന്സോയുടെ ജാമ്യഹരജിയില്‍ കോടതി ഇന്നു വിധിപറയുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."