ഫിലിപ്പോസ് തത്തംപള്ളിയുടെ 'മഴ വരുന്നുണ്ട് ' 20 ഭാഷകളിലേക്ക്
ആലപ്പുഴ : അനുവാചക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഫിലിപ്പോസ് തത്തംപളളിയുടെ 'മഴ വരുന്നുണ്ട്' എന്ന കവിത ഇരുപത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മഴയുടെ വിസ്മയവും കൗതുകവും ഏറെ ആവാഹിച്ച കവിതയില്‍ സമകാലിക സമൂഹിക ജീവിതത്തിന്റെ പച്ചയായ വിവര്‍ത്തനവും ഉള്‍ക്കൊളളുന്നു.
ഇംഗ്ലീഷ്, സ്പാനിഷ്, ഹീബ്രു, റഷ്യന്‍, അര്‍മേനിയന്‍, അറബി തുടങ്ങിയ വിദേശ ഭാഷകളിലും സംസ്‌കൃതം, തമിഴ്, ഗുജറാത്തി തുടങ്ങിയ 15 ഭാഷകളിലും കവിതയുടെ വിവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞു.
അധ്യാപകനും ചലചിത്ര ഗാനരചയിതാവുമാണ് കവി ഫിലിപ്പോസ് തത്തംപള്ളി. ആലപ്പുഴ ഐശ്വര്യ ആഡിറ്റോറിയത്തതില്‍ നടക്കുന്ന 8-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ: അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിലും വിദേശത്തുമായി പത്തിലധികം ലോക കവി സമ്മേളനത്തില്‍ പങ്കെടുത്ത ഫിലിപ്പോസ് വിവിധ ഭാഷകളിലെ എഴുത്തുകാരിലൂടെ വിവര്‍ത്തനം ചെയ്യിപ്പിച്ചാണ് കവിതാസമാഹാരം പൂര്‍ത്തിയാക്കുന്നത്. 2017 ആഗസ്റ്റ് 16 മുതല്‍ 22 വരെ മംഗോളിയായില്‍ വേള്‍ഡ് പൊയറ്റ്‌സ് അക്കാഡമി ഓഫ് ആര്‍ട്‌സ് സംഘടിപ്പിക്കുന്ന 37-ാമത് ലോക കവി സമ്മേളനത്തില്‍ പങ്കെടുക്കും.
ഡോ.ബി ആര്‍ അംബേദ്ക്കര്‍ സാഹിത്യ ശ്രീ ദേശീയ അവാര്‍ഡ്, കാഫ്‌ള ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ് പുരസ്‌ക്കാരം, സാഹിത്യ ശിരോമണി, ഷാന്‍ ഇ അബാദ് എന്നീ ദേശീയ അവാര്‍ഡുകളും കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറി, ഏഷ്യന്‍ അമേരിക്കന്‍ സാഹിത്യകാര ഡയറക്ടറി, വേള്‍ഡ് അക്കാദമി ഓഫ് പൊയ്റ്റ്‌സ് ആന്റ് കള്‍ച്ചര്‍ എന്നീ സംഘടനകളില്‍ സ്ഥിരാംഗവുമാണ്. മഴവരുന്നുണ്ട് എന്ന കവിതയ്ക്ക് പുറമെ വിചാരണ, പ്രണയനിറമുളള കൂട്ടുക്കാരന്‍, റെയ്ന്‍ ഈസ് കമിങ്ങ്, പാരലല്‍ ലൈന്‍സ് എന്നീ കൃതികളുടെ കര്‍ത്താവാണ്.ഇദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."