ഓപ്പണ്‍ സ്റ്റേജിനുള്ള ഫണ്ട് ചിലവഴിക്കുന്നില്ല
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പൊലിസ് സ്റ്റേഷനടുത്ത് ഓപ്പണ്‍ സ്റ്റേജ് പണിയുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കലാമങ്ങാട്ട് അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിക്കാനാവാതെ പഞ്ചായത്ത് അധികൃതര്‍. വര്‍ഷങ്ങളായി തലയോലപ്പറമ്പ് പൊലിസ് പിടിച്ചിട്ടിരിക്കുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ ഈ സ്ഥലത്തുനിന്നും മാറ്റണമന്ന് പല തവണ നിവേദനങ്ങള്‍ കൊടുത്തിട്ടും വാഹനങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്ന ഫണ്ട് ചെലവഴിക്കുന്നതിന് തടസ്സമായി കിടക്കുന്ന വാഹനങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനില്‍ ചള്ളാങ്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."