പനി ബാധിതരുടെ എണ്ണം ആയിരത്തോളം; ഡെങ്കിപനിയും കോളറയും വ്യാപിക്കുന്നു
കരുനാഗപ്പള്ളി: ജില്ലയില്‍ രണ്ട് ദിവസമായി പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചു. ആയിരത്തോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഇതില്‍ 79 പേര്‍ക്ക് ഡെങ്കിപ്പനിയും 64 പേര്‍ക്ക് കോളറയും സ്ഥിതീകരിച്ചതോടെ കരുനാഗപ്പള്ളി തലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനിയും, വൈറല്‍ പനിയും പടര്‍ന്ന് പിടിക്കുന്നതോടൊപ്പം കോളറയും പടരുന്നു.
തീരദേശ പഞ്ചായത്തായ കുലശേഖരപുരത്തും, തഴവ പഞ്ചായത്ത് കളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ നിസ്സംഗതയില്‍. കഴിഞ്ഞ മാസം കുലശേഖപുരത്ത് പനി ബാധിച്ച് മുന്ന് പേര്‍ മരണപ്പെട്ടിരുന്നു.
തഴവ ഗ്രാമ പഞ്ചായത്തിലാകട്ടെ ഡെങ്കിപനി ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്നപതിനെട്ട്കാരിയും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
ഇവരുടെ വിടിന് സമിപത്തെ വര്‍ഡിലെ പല ഭാഗങ്ങളില്‍ മലിനജലവും, കക്കൂസ് മാലിന്യംങ്ങളും കെട്ടി നിന്ന് ദുര്‍ഗന്ധം ഉണ്ടക്കുകയും കൊതുക് പെരുകുകയും ചെയ്യുന്നു.
ഇവിടങ്ങളില്‍ വീടുകളിലെ അടുക്കളയില്‍ നിന്നും ബത്തും റൂമില്‍ നിന്നു പൈപ്പുകള്‍ റോഡിലേക്ക് തള്ളി വെച്ച് മലിനജലം ഒഴുക്കി വിടുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യം വകുപ്പ് അധികൃതര്‍ വീടുകളില്‍ വന്ന് അനധികൃത മയി ഇറക്കി വെച്ചിട്ടുള്ള പൈപ്പുലൈനുകള്‍ ഇളക്കി മാറ്റെണമെന്നും പൊതു വഴിയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതിന് എതിരെ കര്‍ശന താക്കീത് നല്‍കിയിരുന്നു.
എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം വിണ്ടും പൂര്‍വാസ്ഥിതിയില്‍ അയിരിക്കുകയാണ് സമീപ പഞ്ചായത്ത് വാര്‍ഡ് ആയ കുലശേഖരപുരം കടത്തൂരില്‍ വൈറല്‍പ്പനിക്കെതിരേ വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലാ എന്ന വ്യാപക പരാതിയുംഉയരുന്നു. പല ഭാഗങ്ങളിലും വൈറല്‍ പനിയുടെ പിടിയില്‍ ആണ്.
കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേരെ കോളറയുടെ ലക്ഷണങ്ങളോടും കൂടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടത്തൂര്‍ കണ്ണംങ്കോട്ട് പടീറ്റതില്‍ ഒട്ടോ ഡ്രൈവര്‍ നാവസിന്റെ കുടുംബത്തിലെമുതിര്‍ന്നവരേയും. കുട്ടികളെയും മാണ് അതിസാര ബാധമൂലം ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."