സഊദിയിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
റിയാദ്: സഊദിയിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. തലസ്ഥാന നഗരിയായ റിയാദിലെ ഫ്‌ളാറ്റിലാണ് മൊബൈൽ ചാർജ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇതേ തുടർന്നുണ്ടായ തീപിടുത്തത്തിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ കുട്ടികൾ മരിച്ചത്. സഹോദരങ്ങളായ ഖാലിദ് സമാഹ (11), സലിം ഖാലിദ് സമാഹ (9) എന്നീ കുട്ടികളാണ് മരിച്ചവർ. കുട്ടികൾ ഉറങ്ങികിടക്കുന്നതിനിടെ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിലാണ് ഇവർ മരണപ്പെട്ടത്.
[caption id="attachment_799258" align="alignnone" width="630"] കുട്ടികൾ മാതാപിക്കൾക്കൊപ്പം[/caption]താൻ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കുട്ടികൾ ഉറങ്ങി കിടക്കുകയായിരുന്നുവെന്നും പത്ത് മിനുട്ടിനുള്ളിൽ അയൽവാസി സംഭവം അറിയിക്കുകയുമായിരുന്നുവെന്നു കുട്ടികളുടെ പിതാവ് ഖാലിദ് മുഹമ്മദ് സമാഹ പറഞ്ഞു. കുതിച്ചെത്തിയ സിവിൽ ഡിഫൻസ് തീയണച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതുദേഹങ്ങൾ റിയാദിൽ നിന്നും ജന്മ നാടായ ഈജിപ്‌തിലെ കെയ്‌റോയിലെത്തിച്ച് മറവ് ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."