HOME
DETAILS

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ജയം; ഓസീസ് മണ്ണില്‍10 വര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ് വിജയം

  
backup
December 10 2018 | 05:12 AM

india-beat-australia-by-31-runs-in-adelaide-thriller

അഡ്‌ലെയ്ഡ്: പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ഇന്ത്യ. 323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 291 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യയുടെ വിജയം. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും പരാജയം രുചിക്കേണ്ടിവന്നു. ഓസീസ് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ് തടഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും അശ്വിന്‍ ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.


തുടക്കം പിഴച്ച് ഓസീസ്

ഇന്ത്യയുടെ വെല്ലുവിളി അനായാസം മറികടക്കാനെത്തിയ ആസ്‌ത്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ 28ല്‍ നില്‍ക്കേ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അശ്വിന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 35 പന്തില്‍ 11 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. പതിയെ താളം കണ്ടെത്താന്‍ ശ്രമിച്ച മാര്‍ക്കസ് ഹാരിസിനെ (49 പന്തില്‍ 26) 16ാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമി റിഷഭിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷയേറി. ഓസീസ് വന്‍മതില്‍ ഉസ്മാന്‍ ഖവാജയെ നിലയുറപ്പിക്കും മുന്‍പേ അശ്വിന്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചു. 42 പന്ത് നേരിട്ട ഖവാജക്ക് എട്ടു റണ്‍സ് മാത്രമാണ് ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. തെട്ടുപിന്നാലെ ഷമിയുടെ പന്തില്‍ പൂജാരക്ക് പിടികൊടുത്ത് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (40 പന്തില്‍ 14) മടങ്ങി.

ഏഴു വിക്കറ്റിന് 191 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍കൂടി നഷ്ടപ്പെടുകയായിരുന്നു.


വന്മതിലായി പൂജാരയും രഹാനെയും

മൂന്നിന് 151 എന്ന നിലയില്‍ മൂന്നാംദിനം കളി തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്റ്റാര്‍ക്ക് എറിഞ്ഞ 62ാം ഓവറില്‍ രഹാനെ റണ്‍സൊന്നുമെടുത്തില്ല. 63ാം ഓവറില്‍ ഹെയ്‌സല്‍വുഡിനെ രണ്ട് തവണ ബൗണ്ടറി കടത്തി പൂജാര കളിയില്‍ പതിയെ താളം കണ്ടെത്തി. നാലാം വിക്കറ്റില്‍ ഒരുമിച്ച പൂജാര രഹാനെ കൂട്ടുകെട്ട് വന്‍മതിലായി ഉറച്ചു നിന്നതോടെ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷ ഉണര്‍ന്നു. പക്ഷേ ഇന്ത്യന്‍ സ്‌കോര്‍ 234ല്‍ നില്‍ക്കെ പൂജാരയെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് നഥാന്‍ ലിയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. പുറത്താവുമ്പോള്‍ 204 പന്തില്‍ ഒന്‍പത് ബൗണ്ടറിയോടെ 71 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. തൊട്ടുപിന്നാലെ പൊരുതാന്‍ പോലും നില്‍ക്കാതെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നഥാന്‍ ലിയോണിന് തന്നെ വിക്കറ്റ് സമ്മാനിച്ച് രോഹിത് ശര്‍മ മടങ്ങി.

പിന്നാലെ വന്ന റിഷഭ് പന്തിനെ കൂട്ടുപിടിച്ച് രഹാനെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ടി20 സ്‌റ്റൈലില്‍ കളിച്ച റിഷഭ് 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത് പുറത്തായി. റിഷഭിനെ മടക്കിയതും നഥാന്‍ ലിയോണ്‍ തന്നെയായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഉലയാതെ പിടിച്ചു നിന്ന രഹാനെ അശ്വിനെ കൂട്ടുപിടിച്ച് സ്‌കോര്‍ 300 കടത്തി. പക്ഷേ രഹാനെക്കും അശ്വിനും കൂടുതല്‍ ആയുസുണ്ടായില്ല. അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 102ാം ഓവറില്‍ അശ്വിനെ (18 പന്തില്‍ 5) സ്റ്റാര്‍ക്കും 103ാം ഓവറില്‍ രഹാനെയെ (147 പന്തില്‍ 70) ലിയോണും പുറത്താക്കി. ഏഴു ഫോറുകളോടെയാണ് രഹാനെ 70 റണ്‍സ് നേടിയത്.

പിന്നീടെത്തിയ ഇഷാന്തും ഷമിയും റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യന്‍ പടയോട്ടം 307 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റെടുത്ത നഥാന്‍ ലിയോണ്‍ ആണ് ഇന്ത്യന്‍ ആക്രമണത്തിന് കടിഞ്ഞാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ഹെയ്‌സല്‍വുഡ് ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago