മിന്നല്‍ സര്‍വിസ്; രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണമെന്ന് ആവശ്യം
മാനന്തവാടി: തിരുവനന്തപുരത്തേക്ക് ആരംഭിച്ച പുതിയ മിന്നല്‍ സര്‍വിസിന് രണ്ട് ഡ്രൈവര്‍മാരെ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. സാധാരണ മാനന്തവാടി-തിരുവനന്തപുരം സര്‍വിസ് 13 മണിക്കൂര്‍ യാത്രചെയ്താണ് സര്‍വിസ് നടത്തുന്നത്. മുന്‍പ് തൃശൂരില്‍ നിന്ന് ഡ്രൈവര്‍മാര്‍ മാറുന്ന സംവിധാനം ഉണ്ടായിരുന്നു. അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വിസിന് തിരുവനന്തപുരത്തേക്കുള്ള 550 കിലോമീറ്റര്‍ ഓടിയെത്താന്‍ ഒന്‍പത് മണിക്കൂറും 25 മിനുട്ടുമാണ് അനുവദിച്ച സമയം. വൈകിട്ട് ഏഴിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെയാണ് ബസ് തിരുവനന്തപുരത്ത് എത്തുക. പകല്‍ വിശ്രമത്തിന് ശേഷം രാത്രി 8.30ന് പുറപ്പെട്ട് കോട്ടയം വഴി പിറ്റേന്ന് രാവിലെ 5.40നാണ് മാനന്തവാടിയില്‍ എത്തേണ്ടത്. ഉറക്കക്ഷീണം ഭയന്ന് മിന്നലില്‍ ജോലി എടുക്കാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണ്. അതിനിടെ സ്ഥിരമായി ദീര്‍ഘദൂര സര്‍വിസ് നടത്താന്‍ കഴിയില്ലെന്ന് പരാതി പറഞ്ഞ കെ.എസ്.ആര്.ടി.സി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറെ ബത്തേരി ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. ഇതില്‍ യൂണിയന് വ്യത്യാസമില്ലാതെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."