HOME
DETAILS
MAL
29 പേരെ പുറത്താക്കിയ ജോസഫിന്റെ തീരുമാനത്തിന് അംഗീകാരം
backup
December 14 2019 | 02:12 AM
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ലെ അധികാര തര്‍ക്കത്തിനിടെ ജോസ് കെ. മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി. ജോസ് വിഭാഗത്തിലെ 29 പേര്‍ക്കെതിരേ പി.ജെ ജോസഫ് എടുത്ത നടപടിക്കെതിരേ ജോസ് വിഭാഗം നല്കിയ ഹരജി കോട്ടയം മുന്‍സിഫ് കോടതി തള്ളി.
ജോസ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് നല്കിയ ഹരജിയാണ് കോടതി തള്ളിയത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്മാന് ചെയര്‍മാന്റെ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ന് ഇരുവിഭാഗവും പ്രത്യേകം നേതൃയോഗം ചേരുന്നതിനിടെയാണ് കോടതി വിധി.
ജോസ് വിഭാഗം കോട്ടയത്തും ജോസഫ് വിഭാഗം തൊടുപുഴയിലുമാണ് യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."