HOME
DETAILS
MAL
നിര്‍ഭയ കേസ്: നീതി വേഗത്തിലാക്കാന്‍ ഇരയുടെ മാതാവ് കോടതിയില്‍
backup
December 14 2019 | 02:12 AM
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകളുടെ ഘാതകര്‍ക്കുള്ള വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നു നിര്‍ഭയയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ഇരയുടെ മാതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
എന്നാല്‍, കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹരജി 18നു സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. അതിനാല്‍, അതിനു മുന്‍പ് ഈ ഹരജി പരിഗണിക്കാനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, കൂട്ടബലാത്സംഗത്തിനു ഏഴു വര്‍ഷം തികയുന്ന ഡിസംബര്‍ 16നു തന്നെ നീതി നടപ്പിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മാതാവ് സുപ്രിം കോടതിയെയും സമീപിച്ചിട്ടുണ്ട്. പ്രതി നല്കിയ പുനഃപരിശോധനാ ഹരജിയോടൊപ്പം ഇതും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."