HOME
DETAILS

കുറ്റം ചെയ്തവര്‍ക്കെതിരേ തിരിയണമെന്ന് ഹൈക്കോടതിയോട് മന്ത്രി ജി. സുധാകരന്‍, പൊതുവേ വിമര്‍ശിക്കരുത്, കോടതികളില്‍ കേസുകള്‍ കെട്ടിക്കിടപ്പില്ലേ, ജഡ്ജിമാരുടെ കുഴപ്പം കൊണ്ടാണോ? ഹൈക്കോടതി പരാമര്‍ശത്തിനെതിരേ വാളെടുത്ത് പൊതുമരാമത്ത് മന്ത്രി

  
backup
December 14 2019 | 05:12 AM

high-court-comment-against-g-sudhakaran

ആലപ്പുഴ: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും മന്ത്രി തുറന്നടിച്ചു. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
പാലാരിവട്ടത്ത് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞും ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്.

കൊച്ചി നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറില്‍ പണം കൈമാറിയതാണ്. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.
കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പില്ലേ. അത് ജഡ്ജിമാരുടെ കുറ്റം കൊണ്ടാണോ ? അല്ലല്ലോ. സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്‌നം. സര്‍ക്കാര്‍ വന്നശേഷം 700കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയത്.

കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. 'ഹൈക്കോടതി ജഡ്ജിയെ ഞാന്‍ ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നു, ഇവിടെ റോഡില്‍ കുണ്ടും കുഴിയും ഉണ്ടോ എന്ന് നോക്കണം. ചിലയിടത്ത് കുഴികളുണ്ട്. അതില്‍ നടപടി സ്വീകരിച്ച് വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago