സാമ്രാജ്യത്വ- വര്‍ഗീയവിരുദ്ധ സായാഹ്ന ധര്‍ണ
തൊടുപുഴ: എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമ്രാജ്യത്വ- വര്‍ഗീയ വിരുദ്ധ സായാഹ്നധര്‍ണ ഇന്ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ നടത്തും. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.വി സണ്ണി ഉദ്ഘാടനം ചെയ്യും.
ദീര്‍ഘകാലമായി ഇന്ത്യ സ്വീകരിക്കുന്ന വിദേശ നയത്തില്‍നിന്നുള്ള ചുവടുമാറ്റമാണ് പ്രധാനമന്ത്രിയുടെ ഇസ്രഈല്‍ സന്ദര്‍ശനം. ഇന്ത്യ സ്വീകരിക്കുന്ന പാലസ്തീന്‍ അനുകൂല നിലപാടിനെ തള്ളിക്കളഞ്ഞ് എക്കാലവും രാജ്യം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാടിനെ നിരാകരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നടപടി. ഫാസിസ്റ്റ്- സയനിസ്റ്റ് അധിനിവേശങ്ങളെ പിന്തുണച്ചിട്ടുള്ള ആര്‍.എസ്.എസിന്റെ നയം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
സംഘപരിവാര്‍ ശക്തികള്‍ വര്‍ഗീയവല്‍ക്കരണ നടപടികള്‍ തീവ്രമാക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊതു ഇടങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.
ഇത്തരത്തില്‍ കേന്ദ്രസകര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ ദാസ്യ നിലപാടുകളിലും വര്‍ഗീയവല്‍ക്കരണ നടപടികളിലും പ്രതിഷേധിച്ചാണ് ധര്‍ണ. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് വി.പി പുരുഷോത്തമനും സെക്രട്ടറി സി.എസ് മഹേഷും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."