HOME
DETAILS
MAL
പൗരത്വം; പ്രതിഷേധം ഹൈന്ദവ സഹോദരങ്ങളെ പ്രകോപ്പിക്കുന്ന തരത്തിലാകരുതെന്ന് ശാഫി ചാലിയം
backup
December 14 2019 | 17:12 PM
- മുസ്ലിം ഐക്യത്തിനാഗ്രഹിക്കുന്നവര്‍ ആദ്യം സോഷ്യല്‍മീഡിയകളിലെ ആക്ഷേപങ്ങള്‍ നിര്‍ത്തുകയാണ് വേണ്ടത്
മനാമ: പൗരത്വ പ്രശ്നത്തിലുള്ള മുസ്ലിംകളുടെ പ്രതിഷേധം ബി.ജെ.പിക്കാരല്ലാത്ത നല്ലവരായ ഹൈന്ദവസഹോദരങ്ങളെ പ്രകോപിപ്പിക്കുന്നവിധമാകരുതെന്നും, മുസ്ലിംകള്‍ ഒറ്റക്കുള്ള പ്രതിഷേധ പ്രകടനങ്ങളേക്കാള്‍ ഇവിടെ വേണ്ടത് അവരെയും കൂടെ കൂട്ടിയുള്ള പ്രതിഷേധങ്ങളാണെന്നും മുസ്ലിംലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗവും പ്രഭാഷകനുമായ ശാഫി ചാലിയം ബഹ്റൈനില്‍ അഭിപ്രായപ്പെട്ടു..
കെ.എം.സി.സി ബഹ്റൈന്‍ കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
രാജ്യസഭയില്‍ പൗരത്വ ബില്ലിനെതിരായി ലഭിച്ച 105 വോട്ടില്‍ ഒരു വോട്ടു മാത്രമാണ് മുസ്ലിംലീഗിന്‍റെത്. ബാക്കി 104ഉം മുസ്ലിംകളല്ലാത്തവരായ- പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന -ഇതര മതസ്ഥരുടെതാണെന്നോര്‍ക്കണം.
മാത്രവുമല്ല, പൗരത്വബില്ല് പാസാവുകയാണെങ്കില്‍ തങ്ങള്‍ മുസ്ലിമാകുമെന്ന് വരെ പ്രഖ്യാപിച്ച ഹൈന്ദവ സഹോദരങ്ങളും നമ്മുടെ നാട്ടിലുണ്ട്.
ഒരു ദിവസം അമിത്ഷായും മോദിയും എന്തെങ്കിലും ചെയ്തെന്നു വെച്ച്, നമുക്കു ചുറ്റുമുള്ള ഹൈന്ദവ സഹോദരങ്ങളെ മാനസികമായി തളര്‍ത്തുന്ന വിധം മുസ്ലിംകളെല്ലാവരും സംഘടിച്ചു തെരുവില്‍ അല്ലാഹു അക്ബര്‍ മുഴക്കി ഇറങ്ങരുതെന്നും ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന ബോധം ഉണ്ടാകണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ഹൈന്ദവരില്‍ ബഹു ഭൂരിപക്ഷവും ബി.ജെ.പി.യെയും ആര്‍.എസ്.എസിനെയും അംഗീകരിക്കാത്തവരാണ്. നമ്മുടെ പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയാ പോസ്റ്റുകളും അവരെ പ്രകോപിപ്പിക്കുന്ന വിധമാരുത്. ബി.ജെ.പി ഇത്തരം അവസരങ്ങള്‍ മുതലെടുക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. .
ചിലരുടെ ധാരണ ഇവിടെ മുസ്ലിം ഐക്യമുണ്ടായിരിക്കുന്നു, ഇനി നമ്മുടെ കാര്യത്തിന് നമ്മള്‍ മാത്രം മതിയെന്നാണ്. ഈ പറയുന്നവരുടെ ഐക്യം വാക്കില്‍ മാത്രമാണ്. അവരത് പ്രവര്‍ത്തിയില്‍ കാണിക്കുന്നില്ല. ഇപ്പോഴും സംഘടനാ- ഗ്രൂപ്പുകളുടെ പേരില്‍ സോഷ്യല്‍ മീഡിയകളിലുടെ ആരോപണ-പ്രത്യാരോപണങ്ങളും ആക്ഷേപങ്ങളുമായി അവര്‍ മുന്നോട്ടു പോകുകയാണെന്നും മുസ്ലിം ഐക്യത്തിനാഗ്രഹിക്കുന്നവര്‍ ആദ്യം അത്തരം ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ധേഹം പറഞ്ഞു .
കേവല കര്‍മ്മ ശാസ്ത്ര ഭിന്നതകള്‍ പോലും സോഷ്യല്‍ മീഡിയകളിലൂടെ വലിച്ചിഴച്ച് ഇതര മത സമൂഹങ്ങള്‍ക്ക് നമ്മോടുള്ള മതിപ്പും ബഹുമാനവുമാണ് അവര്‍ നഷ്ടപ്പെടുത്തുന്നതെന്നും അതോടൊപ്പം അല്ലാഹു അക്ബര്‍ മുഴക്കി സാധാരണക്കാരായ ഹൈന്ദവരുടെ പിന്തുണയും മതിപ്പും നാം നഷ്ടപ്പെടുത്തരുതെന്നും അദ്ധേഹം ഓര്‍മമിപ്പിച്ചു.. .
സത്യത്തില്‍.. ശബരിമല, ബാബരി മസ്ജിദ്-രാമജന്മഭൂമി, വിഎഛ്പി വിഷയങ്ങളിലെല്ലാം സുപ്രീംകോടതി വിധികള്‍ വന്നതോടെ, കഴിഞ്ഞ കാലമത്രയും ബിജെപിയും ആര്‍എസ്എസും നടത്തിയിരുന്ന പല അവകാശ വാദങ്ങളും കുപ്രചരണങ്ങളും പൊള്ളയുമാണെന്ന് ഹൈന്ദവ സമുദായം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം മറച്ചു വെച്ച്, തങ്ങള്‍ ഹൈന്ദവ സമൂഹത്തിന്‍റെ സംരക്ഷകരാണെന്ന് ബോധ്യപ്പെടുത്താനാണവര്‍ ശ്രമിക്കുന്നത്. അയല്‍ രാഷ്ട്രങ്ങളിലുള്ള മുസ്ലിംകളുടെ പീഢനത്തെ തുടര്‍ന്നാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കടന്നു വന്നിരിക്കുന്നതെന്നും അവര്‍ക്ക് പൗരത്വം നല്‍കുന്നതിനെയാണ് മുസ്ലിംകള്‍ എതിര്‍ക്കുന്നതെന്നുമുള്ള ബി.ജെ.പി വാദം അതിന്‍റെ ഭാഗമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി.യുടെ ഇത്തരം കള്ള പ്രചരണങ്ങളിലൂടെ നല്ലവരായ ഹൈന്ദവരുടെ വിശ്വാസവും സിന്പതിയും കൂടി നേടിയെടുക്കുകയാണ് സംഘ് പരിവാറിന്‍റെ ലക്ഷ്യം. അതു കൊണ്ടു തന്നെ നമ്മുടെ പ്രതിഷേധവും സോഷ്യല്‍ മീഡിയാ പോസ്റ്റുകളും അവരെ അതിന് സഹായിക്കുന്ന വിധമാവരുതെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പൗരത്വ പ്രശ്നത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഏറ്റവും നല്ല രീതിയിലാണിപ്പോള്‍ മുന്നോട്ടു പോകുന്നത്.
സമുദായ പ്രശ്നങ്ങളില്‍ പ്രവര്‍ത്തകരാരും എടുത്തുചാടി അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കരുതെന്നും പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതു വരെ 24 മണിക്കൂറെങ്കിലും എല്ലാവരും കാത്തിരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
ചടങ്ങില്‍ ബഹ്റൈനിലെ വിവിധ മദ്റസകളിലെ ദഫ്സംഘങ്ങളുടെ പ്രദര്‍ശനമത്സരവും നടന്നു.
വാശിയേറിയ മത്സരത്തില്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസ ഒന്നാം സ്ഥാനം നേടി. ജിദാലി, ഹൂറ മദ്റസകള്‍
രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."