സഊദിയിൽ ഇനി ഡ്രൈവറില്ലാ ബസുകളും; പരീക്ഷണ ഓട്ടം നടത്തി
റിയാദ്: സഊദിയിൽ ഇനി ഗതാഗതത്തിനായി ഡ്രൈവറില്ലാ ബസുകളും നിരത്തിലിറങ്ങും. അടുത്ത വർഷം മുതൽ ഈ ബസുകളുപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി. ഇതിന്റെ മുന്നോടിയായി ഇത്തരം ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി. ജിദ്ദയിലെ കിംങ് അബ്ദുല്ല സയൻസ് ആൻറ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷണ ഓട്ടം. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസമാണ് കിങ് അബ്ദുല്ല സയൻസ് ആന്റ് ടെക്‌നോളജി യൂണിവേഴ്സിറ്റി കാമ്പസിൽ നടന്നത്. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഈ ബസ് ഉപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി.
കമ്പ്യൂട്ടർ ബന്ധിത ബസ് സർവീസ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസ് ക്യാമറ, സെൻസർ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഡിജിറ്റൽ വാഹന നിർമാതാക്കളായ ലോക്കല്‍ മോട്ടേഴ്‌സ് ഇന്‍ഡസ്ട്രീസ്, ഇ.സി മൈൽ, സഊദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി എന്നിവയുമായി സഹകരിച്ച് നിർമ്മിക്കുന്ന ബസിന്റെ ബോഡി ത്രിഡി പ്രിൻ്റഡ് രൂപത്തിലാണ് നിർമ്മാണം. നിർമാണം എളുപ്പമായതിനാൽ ഇത്തരം വാഹനങ്ങൾ നിർമിക്കാൻ കാലതാമസമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."