ഡോ. പി.എസ് പണിക്കരുടെ ഓര്‍മക്കായി ആയിരത്തൊന്ന് കരിമ്പന നടുമെന്ന്
പാലക്കാട്: ദേശീയഹരിതസേനയുടെ നേതൃത്വത്തില്‍ ആയിരത്തൊന്ന് പന നടാന്‍ യോഗം തീരുമാനിച്ചു. പി.എം.ജി. ഹൈസ്‌കൂളില്‍ നടന്ന ശില്‍പശാലയില്‍ ഡോ. പി.എസ് പണിക്കര്‍ അനുസ്മരണത്തിന്‍ന്റെ ഭാഗമായി ആദ്യപടിയായി നൂറ്റിയൊന്ന് കരിമ്പന വിത്തു നല്‍കുന്ന ചടങ്ങ് തണല്‍ നടന്നവരുടെ പ്രവര്‍ത്തകനായ ശ്യാംകുമാര്‍ അധ്യാപക പ്രതിനിധിക്ക് നല്‍കി തുടക്കം കുറിച്ചു.
പണിക്കരുടെ ഓര്‍മക്കായി വിവിധ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍. ആയിരത്തൊന്ന് പന നടാനും യോഗം തീരുമാനിച്ചു.
ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെയും ദേശീയ ഹരിതസേനയുടെയും കോഓര്‍ഡിനേറ്ററായ എസ്. ഗുരുവായൂരപ്പന്‍ അധ്യക്ഷനായി. ഐ. നിര്‍മല, എന്‍. പ്രതാപന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.എം. ഷണ്‍മുഖദാസ്, പി. അരവിന്ദാക്ഷന്‍, എ.ജി. ശശികുമാര്‍ സംസാരിച്ചു. ജീവിത നൈപുണ്യ പരിശീലകരായ എജ്യൂക്കോസ് പ്രസാദ്, അനു നേതൃത്വം നല്‍കി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മത്സരത്തിന്റെ ഭാഗമാകാമെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9447700321.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."