അറ്റകുറ്റപ്പണി: ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം
തിരുവനന്തപുരം : ആലപ്പുഴ - എറണാകുളം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു ഇന്നു മുതല്‍ ജനുവരി 13 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.
ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ചേര്‍ത്തലയില്‍ 1.50 മണിക്കൂറും മൈസൂര്‍- കൊച്ചുവേളി എക്‌സ്പ്രസ് (16315) കുമ്പളത്ത് 25 മിനിട്ടും പിടിച്ചിടും. വ്യാഴാഴ്ച്ചകളിലും ഈ മാസം 25നും നിയന്ത്രണം ഉണ്ടാകില്ല.
മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സപ്രസ് (16356) തിങ്കള്‍, ശനി ദിവസങ്ങളില്‍ കുമ്പളത്ത് 45 മിനിട്ട് പിടിച്ചിടും. തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) ചേര്‍ത്തലയില്‍ ബുധനാഴ്ച്ചകളില്‍ 1.15 മണിക്കൂര്‍ പിടിച്ചിടും.
മംഗലാപുരം -തിരുവനന്തപുരം മാവേലി എക്‌സപ്രസ് എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരിച്ചുവിടും.
എറണാകുളം ടൗണ്‍, കോട്ടയം,ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌റ്റോപ്പുകള്‍. ഈ മാസം 18, 24, 25, ജനുവരി ഒന്ന്, എട്ട് തിയതികളില്‍ സാധാരണ റൂട്ടിലായിരിക്കും സര്‍വിസ് നടത്തുക.
ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് (12432) ഈ മാസം 15,17,18,22,25,29,31 ജനുവരി ഒന്ന്,അഞ്ച്,ഏഴ്, എട്ട് തിയതികളിലും കോട്ടയംവഴി തിരിച്ചുവിടും.
എറണാകുളം ടൗണിലും കോട്ടയത്തും ആയിരിക്കും സ്‌റ്റോപ്പുകള്‍. ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22207) ഈ മാസം 17,20,27,31 ജനുവരി മൂന്ന്, ഏഴ്, പത്ത് തിയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും.
എറണാകുളംടൗണ്‍, കോട്ടയം,ചെങ്ങന്നൂര്‍ എന്നിങ്ങനെയാകും സ്‌റ്റോപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."