കൊച്ചി ബിനാലെയ്ക്ക് സ്ഥിരം വേദിയൊരുക്കും: ധനമന്ത്രി
കൊച്ചി: കൊച്ചി ബിനാലെയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതി നടത്തിപ്പില്‍ പണത്തിനല്ല, ആസൂത്രണത്തിനും പഠനത്തിനുമാണ് ഇന്ന് പ്രയാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'ബജറ്റ് അറ്റ് എറണാകുളം വിഹിതവും തുടര്‍ച്ചയും' ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരത്തിന് കേരളത്തിന്റെ വികസനത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. കൊച്ചിയില്‍ ഇനി എലവേറ്റഡ് ഹൈവേയ്ക്ക് സാധ്യതയില്ല. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ക്കും വടുതല റെയില്‍ ഓവര്‍ ബ്രിഡ്ജിനും പണം പ്രശ്നമല്ല. കൊച്ചിയുടെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. കൊച്ചിയില്‍ ജലഗതാഗതത്തിന് പ്രധാന സ്ഥാനമാണുള്ളത്. എന്നാല്‍ ഒരു നൂറ്റാണ്ടിന് ശേഷവും ഈ മേഖലയില്‍ സര്‍ക്കാറുകള്‍ പണം ചെലവഴിച്ചിട്ടില്ല.
കൊച്ചിയുടെ സാറ്റലൈറ്റ് നഗരങ്ങളായി കോട്ടയം, ആലപ്പുഴ, തൃശൂര്‍ നഗരങ്ങളെ പരിഗണിക്കും. കോയമ്പത്തൂര്‍ വ്യവസായ മേഖലയെ ആകര്‍ഷിക്കാന്‍ കൊച്ചിയ്ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."