വിദ്യാര്‍ഥിനിയെ കൈയേറ്റം ചെയ്ത സംഭവം: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി
നിലമ്പൂര്‍: നിലമ്പൂരിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിെല വിദ്യാര്‍ഥിനിയെ പുറത്തുനിന്നുള്ളയാള്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കി. ലോക്കല്‍ പോലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സ്ഥാപന മേധാവി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 29-ന് നടന്ന സംഭവത്തില്‍ അന്ന് തന്നെ പരാതി നല്‍കിയിട്ടും പൊലിസ് ഒരാഴ്ച നിഷ്ക്രിയമായിരുന്നുവെന്ന് സ്ഥാപന മേധാവി അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ കൂടുതല്‍ അന്വേഷണം നടത്താനോ പൊലിസ് ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
തുടര്‍ന്ന് പരാതിക്കാര്‍ തന്നെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കഴിഞ്ഞ അഞ്ചിന് പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍ രേഖകളില്‍ പൊലിസ് പിടികൂടിയതായാണ് കാണിച്ചിട്ടുള്ളത്. പരാതിക്കാര്‍ പിടികൂടിയപ്പോള്‍ നാട്ടുകാരുടെയും പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുടേയും മുന്പില് വച്ച് പ്രതി കുറ്റം സമ്മതിക്കുകയും സംഭവം മറ്റൊരാള്‍ തനിക്ക് ക്വട്ടേഷന്‍ തന്നതാണെന്ന് പറയുകയും ചെയ്തതായി ഡി.ജി.പി.ക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ അക്കാര്യം പരിശോധിക്കാന്‍ ലോക്കല്‍ പൊലിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ ആക്ഷേപമുന്നയിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."