പട്ടഞ്ചേരിയില്‍ വീണ്ടും അക്രമം
ചിറ്റൂര്‍: പട്ടഞ്ചേരി-പെരുമാട്ടി പഞ്ചായത്തു പ്രദേശങ്ങളില്‍ ഭരണകക്ഷിയിലെ സി.പി.എം ജനതാദള്‍ (എസ് )പാര്‍ട്ടികളുടെ ചേരിതിരിഞ്ഞുള്ള അക്രമം തുടരുമ്പോള്‍ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇപ്പോള്‍ ഭീതിയിലാണ്. എ.എസ്.പിയുടെ നേതൃത്വത്തില്‍ പാലക്കാട് നടന്ന സമാധാന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് തീരുമാനിച്ചതിന്റെ അന്ന് രാത്രി തന്നെ പട്ടഞ്ചേരി പഞ്ചായത്തിലെ എന്തല്‍പാലത്തെ ജനതാദള്‍ ഓഫിസും, അരകിലോമീറ്റര്‍ അകലെ നന്ദിയോട് വേപ്പിന്‍ ചുവട്ടിലെ പുറമ്പോക്കിലെ ചായക്കടയും തീയിട്ടു നശിപ്പിച്ചു. ഇവിടെ പൊലിസ് കാവല്‍ ഏര്‍പെടുത്തിയിട്ടും അക്രമസംഭവങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ഇതിനിടയില്‍ നിഷ്പക്ഷ നിലപാടെടുക്കേണ്ട പൊലിസ് പക്ഷം പിടിക്കുന്നതും പ്രശ്‌നം വഷളാവാന്‍ കാരണമാകുന്നുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന പാര്‍ട്ടിക്കാരുടെ കാട്ടിക്കൂട്ടലുകള്‍ കാരണം രാത്രിയായാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പാലക്കാടു നിന്ന് മീനാക്ഷിപുരം ഭാഗത്തേക്ക് പോകുന്ന ബസുകളില്‍ രാത്രി യാത്രക്കാരില്ലാത്തതിനാല്‍ ബസുകളും ഓടാന്‍ തയാറാവുന്നില്ല .
ഏന്തല്‍പാലത്തിനു സമീപത്തുള്ള ജനതാദള്‍ (എസ്)പാര്‍ട്ടി ഓഫിസും നന്ദിയോട് വേപ്പിന്‍ചോടിലെ മണികണ്ഠന്റ ചായകടയുമാണ് ചെവാഴ്ച്ച രാത്രി തീവച്ച് നശിപ്പിച്ചത്. പാര്‍ട്ടി ഓഫിസ് ഇരുമ്പ് ഷീറ്റുകൊണ്ട് നിര്‍മിച്ചതിനാല്‍ മുന്‍വശത്ത് നേരിയ തോതില്‍ മാത്രമാണ് തീ പടര്‍ന്നത്. മണികണ്ഠന്റ ചായകടയവട്ടെ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇവ രണ്ടും നിലനില്‍ക്കുന്നത് പുറമ്പോക്ക് സ്ഥലത്തായതിനാല്‍ പൊലിസില്‍ ഇതുവരെ പരാതി നല്‍കിയിട്ടുമില്ല. സംഭവത്തൊടെ പൊലിസ് പ്രദേശത്തെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി തരകന്‍ചള്ളയില്‍ നടന്ന സംഭവങ്ങളില്‍ ജനതാദള്‍ ബ്ലോക്ക് മെമ്പര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും രണ്ട് ബൈക്കും കാറും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതേഴുപേര്‍ക്കെതിരേ മീനാക്ഷിപുരം പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ചെവാഴ്ച്ച എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരു പാര്‍ട്ടിയിലേയും നേതാക്കന്‍മാരുമായി സമാധന ചര്‍ച്ച നടത്തി. ഇനി അക്രമസംഭവങ്ങള്‍ ഉണ്ടാവിലെന്നും ക്രമസമാധനം തകര്‍ക്കുന്നവരെ പിന്തുണയ്ക്കില്ലെന്നും ഉറപ്പ് നല്‍കി അക്രമ സംഭവങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടിയെടുക്കണമെന്നും തീരുമാനം കൈകൊണ്ടാണ് നേതാക്കന്‍മാര്‍ പിരിഞ്ഞതെങ്കിലും വിണ്ടുമുളള അക്രമം സമാധനം ചര്‍ച്ചയില്‍ മാത്രമാണുളള സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."