ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ചയാള്‍ പിടിയില്‍
നെയ്യാറ്റിന്‍കര: ഇതരസംസ്ഥാന തൊഴിലാളികളെ ഗുണ്ടാപിരിവിന്റെ പേരില്‍ മര്‍ദിച്ച പ്രതിയെ നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തു.
ആറാലുംമൂട് ചന്തയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചന്തയ്ക്കുള്ളില്‍ ബെഡ് ഷീറ്റ് കച്ചവടം നടത്തുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തുകയും തുക നല്കാത്തതിനാല് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര കരയ്ക്കാട്ടുവിള സ്വദേശി ചിഞ്ചു എന്ന് വിളിയ്ക്കുന്ന സുരേഷിനെ (27) ആണ് പൊലിസ് പിടികൂടിയത്.
ഇയാള്‍ കച്ചവടക്കാരുടെ ബഡ് ഷീറ്റ് കേടുവരുത്തുകയും ഷീറ്റുകള്‍ അപഹരിച്ചതായും പരാതിയുണ്ട്.
പരാതിക്കാര്‍ ആദ്യം ബാലരാമപുരം പൊലിസില്‍ പരാതി നല്‍കിയെങ്കിലും നെയ്യാറ്റിന്‍കര പൊലിസ് സ്റ്റേഷന് പരിധിയായതിനാല് പരാതി നെയ്യാറ്റിന്‍കരയിലേയ്ക്ക് കൈമാറുകയായിരുന്നു. പ്രതി മുന്‍പ് നെയ്യാറ്റിന്‍കര സി.ഐയെ അക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."