സാന്ത്വനവുമായി വിദ്യാര്‍ഥികളും അധ്യാപകരും ആശുപത്രിയില്‍
കിളിമാനൂര്‍: മാനുഷിക മൂല്യംവളര്‍ത്തുന്നതിനും ഉള്ളതില്‍ ഒരു പങ്ക് അവശതയനുഭവിക്കുന്നവര്‍ക്ക് കൂടി പങ്കുവയ്ക്കുന്നതിനുള്ള മനോഭാവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും ആശുപത്രി സന്ദര്‍ശിച്ച് കുട്ടികളും അധ്യാപകരും മാതൃകയായി. കിളിമാനൂര്‍ പൊരുന്തമണ്‍ എം.ജി.എം ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരുമാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്. പിരപ്പന്‍കോട് തയ്ക്കാട് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് ആശുപത്രിയിലാണ് കുട്ടികള്‍ സാന്ത്വനവുമായി എത്തിയത്.
കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യപകരും ചേര്‍ന്ന് സ്വരൂപിച്ച 18,000 രൂപ ദുരിതം അനുഭവിക്കുന്ന രോഗികളുടെ ആവശ്യത്തിന് ചെലവഴിക്കുന്നതിലേക്ക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കൃഷ്ണവാണി ആശുപതി ഡയറക്ടര്‍ ജോസ് കിഴക്കേടത്തിന് കൈമാറി. നൂറോളം കുട്ടികളാണ് ആശുപത്രി സന്ദര്‍ഷനത്തില്‍ പങ്കെടുത്തത്. ആരോരുമില്ലാത്ത രോഗികള്‍ക്ക് കുട്ടികളുടെ സന്ദര്‍ശനം ആശ്വാസത്തിന് വക നല്‍കി. നന്മയുടെ പാഠം ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിര്‍ധനരായ നിരവധി രോഗികളെ പരിചരിക്കുന്ന ആശുപത്രി കൂടിയാണ് സെന്റ് ജോണ്‍സ് ആശുപത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."