ബാഴ്സലോണക്കെതിരേ പരാതിയുമായി നെയ്മര്‍
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണ ക്ലബ്ബിനെതിരേ പരാതിയുമായി രംഗത്ത്.
ക്ലബ്ബില്‍ കളിച്ചിരുന്ന കാലത്തെ വേതനം മുഴവനായി ലഭിച്ചില്ലെന്നുകാട്ടി താരം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2017 ജൂലൈയിലെ ശമ്പളം ഉള്‍പ്പെടെ ഏതാ@ണ്ട് 3.2 മില്യണ്‍ യൂറോ ലഭിക്കണമെന്നാണ് നെയ്മറുടെ ആവശ്യം.
ഫ്രഞ്ച് ടീമായ പി.എസ്.ജിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ബാഴ്സലോണ ഇത്രയും പണം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് നെയ്മര്‍ പറയുന്നു. 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയത്.
നേരത്തെ ബാഴ്സലോണ 64.4 മില്യണ്‍ യൂറോ തരണമെന്ന് ആവശ്യപ്പെട്ട് നെയ്മര്‍ മറ്റൊരു കേസ് നല്‍കിയിരുന്നു. 2021വരെയുള്ള കരാറുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
വിഷയത്തില്‍ സപ്തംബറില്‍ ബാഴ്സലോണ കോടതി കേസ് പരിഗണിച്ചെങ്കിലും തീരുമാനമായില്ല. പി.എസ്.ജിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് 20.75 മില്യണ്‍ യൂറോ നെയ്മര്‍ക്ക് നല്കിയിട്ടുണ്ടെണ്ടന്നാണ് ബാഴ്സലോണയുടെ വാദം. പി.എസ്.ജിയിലേക്ക് താരം പോയതോടെ ഈ പണം തങ്ങള്‍ക്ക് തിരികെ തരികയാണ് വേ@തെന്നും ബാഴ്സലോണ വാദിക്കുന്നു. കേസ് പിന്നീട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."