മേധാപട്കറുടെ നിരാഹാര സമരം ഒത്തുതീര്‍ക്കണം: സുഗതകുമാരി
തിരുവനന്തപുരം: നര്‍മദയെ സംരക്ഷിക്കാനായി മധ്യപ്രദേശില്‍ മേധാപട്കര്‍ അനുഷ്ഠിച്ചുവരുന്ന നിരാഹാര സത്യഗ്രഹം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് കവയത്രി സുഗതകുമാരി.
മേധാപട്കറുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം 138.6 ആക്കി ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ ജനങ്ങളും അവരുടെ വളര്‍ത്തുമൃഗങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ ഇടവരുത്തും.
നര്‍മദാ ബച്ചോവന് ആന്ദോളന് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര് അനില്‍ ആര് അജയന്, ടി പീറ്റര്‍, എബി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."