അധികൃതര്‍ക്ക് അനങ്ങാപാറ നയം; കുറുമ്പാലക്കോട്ട വിദ്യാര്‍ഥികള്‍ ശുചീകരിച്ചു
കമ്പളക്കാട്: കുറുമ്പാലക്കോട്ടമലയില്‍ കുന്നുകൂടിയ മാലിന്യം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ശുചീകരിച്ചു.
ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും തരിയോട് ഗവ. ഹൈസ്‌കൂളിലേയും 200 സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളും അധ്യാപകരുമാണ് കുറുമ്പാലക്കോട്ടമല ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ശുചീകരണ യജ്ഞം കമ്പളക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് അജേഷ് ഉദ്ഘാടനം ചെയ്തു. കുറുമ്പാലക്കോട്ടമല പോലുള്ള പ്രദേശം മാലിന്യ വിമുക്തമാക്കാനും പ്രദേശവാസികള്‍ മുന്‍കൈ എടുക്കണമെന്നും, പരിസ്ഥിതി സംരക്ഷിക്കേണ്ടതും, ഭാവി തലമുറക്ക് കൈ മാറേണ്ടതും കുട്ടികളുടെ കടമയാണന്നും അദ്ദേഹം പറഞ്ഞു. കുറുമ്പാലക്കോട്ട സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി മോഹനന്‍, ഷിജു സെബാസ്റ്റ്യന്‍, രാജു സി.എസ്, ഷൈന്‍ ആന്റണി, ജോര്‍ജ്ജ് സി.എം, ജോസഫ് പി.എ ശുചീകരണത്തിന് നേതൃത്വം നല്‍കി.
സന്ദര്‍ശകര്‍ ഒഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിക്കുന്ന മദ്യക്കുപ്പികളും ഏറെ വിനോദസഞ്ചാരികളെത്തുന്ന മലയില്‍ നിറയുന്നത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.
കുറുമ്പാലക്കോട്ട മല ഡി.റ്റി.പി.സി ഏറ്റെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്യണമെന്ന നാളുകളായി ഉയരുന്ന ആവശ്യത്തിന് നേരെയും അധികൃതര്‍ അവഗണന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."