അഭിഭാഷകയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍
തലശ്ശേരി: തലശ്ശേരി ബാറിലെ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കടമ്പൂരിലെ പി.എം പ്രിയാ രാജീവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചെമ്പിലോട്ടെ കൊടിവളപ്പില്‍ ഹൗസില്‍ കെ.വി ഷിനോജി (30)നെയാണ് എടക്കാട് എസ്.ഐ ടി.കെ ഷിജു അറസ്റ്റ് ചെയ്തത്. അഭിഭാഷകയുടെ ആത്മഹത്യയ്ക്ക് ശേഷം ഷിനോജിന്റെ വീട് റെയ്ഡ് നടത്തിയപ്പോള്‍ അഭിഭാഷയുമായി പണമിടപാട് നടത്തിയ രേഖ പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട് ഷിനോജ് നിരന്തരം പ്രിയയെ ശല്യപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഡ്രൈവറാണെന്നാണ് പൊലിസിനു നല്കിയ മൊഴി. പ്രതിക്കെതിരേ കുഴല്‍പ്പണം പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 13നാണ് പ്രിയയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."