ഡി സിനിമാസ് അടച്ചുപൂട്ടും
ചാലക്കുടി: അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതിന് നഗരസഭ നല്കിയ ലൈസന്‍സ് റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു. ഇന്നുതന്നെ തിയറ്റര്‍ അധികൃതര്‍ക്ക് നോട്ടിസ് നല്കി പ്രവര്‍ത്തനം നിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍ പറഞ്ഞു. അഞ്ച് എച്ച്.പി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതിയാണ് നഗരസഭ സെക്രട്ടറിക്ക് നല്കാന് പറ്റൂ.
അതിന് മുകളിലുള്ള പവര്‍ ഉപയോഗിക്കാന്‍ കൗണ്‍സിലിന്റെ അനുമതി വേണമെന്നിരിക്കെ ഇതില്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബി.ടി.ആര് രേഖയില്‍ തിയറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും അനധികൃതമായാണ് തിയറ്റര്‍ നിര്‍മിച്ചതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."