HOME
DETAILS

കവിതയില്‍ വിരിഞ്ഞ പെണ്‍മൊട്ട്

  
backup
December 15 2019 | 10:12 AM

%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae

 

 

 

റ്റുമുള്ള ഓരോ വേണ്ടാതീനങ്ങളും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് ലബീബയെ... എങ്ങനെയാണ് അവയോട് പ്രതികരിക്കേണ്ടതെന്ന അങ്കലാപ്പുകള്‍ക്കൊടുവിലാണ് അവളുടെ ആദ്യത്തെ കവിത പിറന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. ആരും കാണാതെ നോട്ടുബുക്കില്‍ കുറിച്ചിട്ട കവിതക്ക് പക്ഷേ ചവറ്റുകുട്ടിയിലുറങ്ങാനായിരുന്നു വിധി. ആരെങ്കിലും കണ്ടാല്‍ കളിയാക്കിയാലോന്നൊരു കുഞ്ഞുപേടി, നാണം. അവളാ കവിത കീറിക്കളഞ്ഞു. എന്നാലും അവളുടെ മനസ് സമ്മതിച്ചില്ല. പിന്നേം പിന്നേം അവളോരോന്ന് കുറിച്ചുകൊണ്ടിരുന്നു. കൊച്ചുകേരളത്തിലെ ഏറ്റവും വലിയ മഹോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം കവിതാ രചനക്ക് എ ഗ്രേഡ്കാരിയാവുന്നിടം വരെ.

ആദ്യമറിഞ്ഞത് വീട്ടുകാര്‍

സമസ്ത മദ്‌റസാ മുഫത്തിഷായ അലവി ഫൈസിയുടേയും സഫിയയുടേയും ഒന്‍പതുമക്കളില്‍ ഏറ്റവും ഇളയവളാണ് ലബീബ.
മലപ്പുറം കിഴിശേരി ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി. അവള്‍ കീറിക്കളഞ്ഞിരുന്ന കുഞ്ഞുതുണ്ടുകളിലെ ചിന്ത ആദ്യം കണ്ടതും വീട്ടുകാര്‍ തന്നെ. ഈ കുഞ്ഞിപ്പെണ്ണിന്റെ ഉള്ളില്‍ ഇത്രേം തീയോ എന്ന് അതിശയം കൂറി അവര്‍. കവിതയെക്കുറിച്ചോ അതെങ്ങനെ പരിപോഷിപ്പിക്കണമെന്നതിനെ കുറിച്ചോ ഒരു ധാരണയുമില്ലാഞ്ഞിട്ടും മകള്‍ക്ക് എഴുതാനായി എല്ലാ പ്രോത്സാഹനവും നല്‍കി. വായിക്കാനാവശ്യമായ പുസ്തകങ്ങള്‍ കഴിയുന്നതു പോലെ നല്‍കി. അവളുടെ ഇക്കാക്കയും നന്നായി എഴുതാറുണ്ടായിരുന്നുവെന്ന് ഉമ്മ ഓര്‍ത്തെടുക്കുന്നു. അവന്‍ പക്ഷേ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. വാഫി പ്രവേശനപരീക്ഷയില്‍ റാങ്കുകാരനാണ് ഇക്കാക്ക. വീട്ടില്‍ ഇത്താത്തമാരുടെ മക്കള്‍ക്ക് എഴുതിക്കൊടുക്കുന്നതിനും സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നതിനുമപ്പുറം വെളിച്ചം കണ്ടിരുന്നില്ല അവളുടെ രചനകള്‍.

അറബി ഒന്നാംഭാഷ
മലയാളം ഹൃദയഭാഷ

അറബിയാണ് ലബീബയുടെ ഒന്നാംഭാഷ. അതുകൊണ്ടു തന്നെ മലയാളം കവിതയെഴുത്തിലെ കഴിവ് അധ്യാപകര്‍ പോലും അറിഞ്ഞിരുന്നില്ല. സ്‌കൂള്‍ മത്സരത്തില്‍ ഇത്തവണയെങ്കിലും പങ്കെടുക്കെന്ന് കൂട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാന്‍ തയ്യാറായിരുന്നില്ല ലബീബ. ഒടുക്കം അവര്‍ തന്നെ അവളുടെ എഴുത്ത് മലയാളം അധ്യാപകന്‍ ബശീര്‍ താനാരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കവിത കണ്ട് അദ്ദേഹം ഉറപ്പിച്ചു.. ഇവള്‍ തിളങ്ങും. തുടര്‍ന്ന് നല്ല പ്രോത്സാഹനവും സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരവും ആ അധ്യാപകന്‍ തന്നെ ഇടപെട്ടു നല്‍കി. അങ്ങനെ പത്താം തരത്തില്‍ വച്ച് ആദ്യമായി അവള്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു. അവിടെ അവള്‍ക്ക് ഒന്നാം സ്ഥാനം. പിന്നെ സബ്ജില്ലയിലേക്ക്, ജില്ലയിലേക്ക്, സംസ്ഥാനത്തേക്ക്... കൊഞ്ചല്‍ വിട്ടുമാറാത്ത ശബ്ദത്തില്‍ വീട്ടിലെ ഓമനക്കുട്ടി ചിരിക്കുന്നു..

ഇത്തിരി വാക്കില്‍ ഒത്തിരി കാര്യം

ചുറ്റുപാടുകളിലെ തിന്മകള്‍, അനീതികള്‍ തുടങ്ങിയതിനോടൊക്കെ കലഹിക്കുന്നതാണ് ലബീബയുടെ വരികള്‍.

'നീണ്ട നടപ്പാതയാണ്
മുക്കാലും നടന്നു കഴിഞ്ഞു
എവിടെയോ എന്തോ ഉപേക്ഷിച്ചതു പോലെ...
കോടുങ്കാറ്റിനു പോലും എന്നെ തണുപ്പിക്കാന്‍ പറ്റുന്നില്ല

എന്താണത് ഓര്‍മ വരുന്നില്ല
കയ്യിലുള്ള കള്ളുകുപ്പി ഉടച്ച് ഓര്‍മ വന്നു
അപ്പോഴേക്കും
യാത്ര അവസാനിച്ചു'.
സബ്ജില്ലയില്‍ എ ഗ്രേഡ് കിട്ടിയ കവിതയിലെ വരികള്‍. ജീവിതം വൃഥാ നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ വരികള്‍.

'കൊഴിച്ചിട്ട രണ്ട്
തളിരിലയെ നോക്കി
നീതിപീഠം പറഞ്ഞു
അവരെ വെറുതെ
വിടൂ'.
വാളയാറിലെ നോവും പ്രതിഷേധവും വാക്കുകളായതിങ്ങനെ. ആരോ പിന്നിലുണ്ട് എന്നതായിരുന്നു സംസ്ഥാനതലത്തിലെ വിഷയം. തെറ്റു ചെയ്യുന്നവന്റെ പിന്നില്‍ എല്ലാം കണ്ട് ദൈവമിരിപ്പുണ്ടെന്ന ചിന്ത മനോഹരമായി വരച്ചുകാട്ടി ഈ പതിനഞ്ചുകാരി. ജില്ലാതലത്തില്‍ കിട്ടിയ ഒഴിഞ്ഞ പേജ് എന്ന വിഷയത്തെ വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിക്കും വിധമാണ് ലബീബ ചിത്രീകരിച്ചത്. ഭാര്യ മരിച്ച ഭര്‍ത്താവിന്റെ ശൂന്യതയായിരുന്നു വരികള്‍ക്കിടയില്‍. വീട്ടിലെത്തുമ്പോള്‍ ഭാര്യ മരിച്ചത് അറിയുന്നതും പീന്നീടുണ്ടാവുന്ന അയാളുടെ ഒറ്റപ്പെടലും ഉള്ളതൊട്ട് എഴുതി അവള്‍.

റഫീഖ് അഹമ്മദും
കുഞ്ഞുണ്ണിമാഷും
ഇഷ്ടക്കാര്‍

ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്റെ കവിതകള്‍ ഏറെ പ്രിയം ഈ കുഞ്ഞു കവയത്രിക്ക്. മനസിന്റെ ആഴങ്ങളിലേക്കാണ്ടു പോവുന്ന വരികളുടെ മൂര്‍ച്ചയാവാം അവളെ ആകര്‍ഷിച്ചത്. നുറുങ്ങുവരികള്‍ വല്യ കാര്യങ്ങള്‍ പറയുന്ന കുഞ്ഞുണ്ണി മാഷേയും ഒരുപാടിഷ്ടമാണ് ലബീബക്ക്. ബഷീറിനെയും എം.ടിയേയും ഒരുപോെല വായിക്കുന്ന ലബീബക്ക് രണ്ടുപേരോടും പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടം.
മനുഷ്യമനസുകളുടെ ആഴങ്ങളും ഗര്‍ത്തങ്ങളും വിള്ളലുകളും വരികളിലൊളിപ്പിക്കുന്ന ഈ എഴുത്തുകാരിക്കുട്ടിക്ക് ഒരു സൈക്കോളജിസ്റ്റാവാനാണ് ഇഷ്ടം. ആളുകളുടെ ഉള്ളിലെ ചുഴികളും തിരകളും ശാന്തമാക്കി അവിടെസന്തോഷത്തിന്റെ വാടിയൊരുക്കാന്‍....ലബീബ ചിരിക്കുന്നു..അവളുടെ ഓമനച്ചിരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago